ജര്‍മനിക്ക് മുന്നില്‍ വീണ്ടും വില്ലന്‍ ആയി ജപ്പാന്‍
യൂറോ 2024 ആതിഥേയരായ ജർമ്മനി ശനിയാഴ്ച നടന്ന അവരുടെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജപ്പാനോട് 4-1 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.യൂറോ ആരംഭിക്കാന്‍ ഇനി വെറും ഒന്‍പത് മാസം ഉള്ളപ്പോള്‍ ടീമിന്‍റെ ഈ ഫോം ജര്‍മന്‍ ഫൂട്ബോള്‍ ബോര്‍ഡിനെ വലിയ ആശങ്കയില്‍ ആഴ്ത്തുന്നു.
കഴിഞ്ഞ മൂന്നു മല്‍സരത്തില്‍ ജര്‍മനി കൊളംബിയ,പോളണ്ട് ഇപ്പോള്‍ ജപ്പാനെതിരെയും പരാജയപ്പെട്ടു.11-ാം മിനിറ്റിൽ ജുന്യ ഇറ്റോ ജപ്പാന് വേണ്ടി ലീഡ് നേടിയപ്പോള്‍ ജര്‍മന്‍ കാണികള്‍ ആകെ നിശബ്ദര്‍ ആയി.എന്നാല്‍ കുറച്ച് നിമിഷങ്ങള്‍ക്കകം ലിറോയ് സാനെയുടെ ഗോളിലൂടെ അവര്‍ സമനില തിരിച്ചുപിടിച്ചു.22 ആം മിനുട്ടില്‍ അയാസേ ഉയേഡയുടെ ഗോള്‍ പിറന്നതോടെ ജര്‍മനി വീണ്ടും സമ്മര്‍ദത്തില്‍ ആയി.പിന്നീട് പല അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും ഫോമില്‍ ഉള്ള ടെര്‍ സ്റ്റഗന്‍ മികച്ച സേവൂകളോടെ കളം നിറഞ്ഞു നിന്നു.സമനിലക്ക് വേണ്ടി ജര്‍മനി അവസാനം വരെ പോരാടി എങ്കിലും 90,92 മിനുട്ടുകളില്‍ ടക്കുമോ അസാനോ, ഔ ടനാക എന്നിവരുടെ ഗോളുകള്‍ കൂടി ആയതോടെ ജര്‍മനി ആയുധം വെച്ച് കീഴടങ്ങി.






































