EPL 2022 European Football Foot Ball International Football Top News transfer news

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഉക്രെയിന്‍

September 10, 2023

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഉക്രെയിന്‍

ശനിയാഴ്ച യുക്രെയ്‌നെതിരെ നടന്ന തങ്ങളുടെ യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ട് ടീമിന് നിരാശാജനകമായ സമനില.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.അഞ്ചു മല്‍സരങ്ങളില്‍ നാലു വിജയം നേടിയ ഇംഗ്ലണ്ട് തന്നെ ആണ് ഗ്രൂപ്പ് സി യില്‍ ഇപ്പൊഴും ഒന്നാം സ്ഥാനത്ത്.നാലു മല്‍സരങ്ങളില്‍ നിന്നു ഏഴു പോയിന്‍റുമായി ഉക്രെയിന്‍ ആണ് രണ്ടാം സ്ഥാനത്ത്.

Ukraine vs England result: Qualification a formality but Gareth Southgate  has issues to fix to triumph at Euro 2024 | The Independent

ഇംഗ്ലണ്ട് തുടക്കം മുതല്‍ക്ക് തന്നെ പന്ത് കൈവശം വെച്ച് കളിച്ചു എങ്കിലും 26 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ഉക്രെയിന്‍ ആദ്യം സ്കോര്‍ബോര്‍ഡില്‍ ഇടം പിടിച്ചു.ഒലെക്‌സാണ്ടർ സിൻചെങ്കോയാണ് ഉക്രെയിന്‍ ടീമിന് വേണ്ടി ഗോള്‍ നേടിയത്.ഹാരി കെയ്‌നിന്റെ മികച്ച ഒരു പാസില്‍ നിന്നു കൈൽ വാക്കർ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍  നേടിയതോടെ സ്കോര്‍ സമനിലയായി.അതിനു ശേഷം അനേകം അവസരങ്ങള്‍ ഇംഗ്ലണ്ട് ടീം സൃഷ്ട്ടിച്ചു എങ്കിലും വലയില്‍ എത്തിക്കാന്‍ മുന്നേറ്റനിരയിലെ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.അടുത്ത മല്‍സരത്തില്‍ ഇംഗ്ലണ്ട് തങ്ങളുടെ അയല്‍ക്കാരായ സ്കോട്ട്ലാന്‍ഡ് ടീമിനെതിരെ സൌഹൃദം കളിക്കും.

Leave a comment