സൗദി അറേബ്യന്‍ ക്ലബുകള്‍ക്ക് നിയന്ത്രണം കൊണ്ട് വരണം എന്നാവാശ്യപ്പെട്ട് മിഡ്ഫീല്‍ഡര്‍ റോഡ്രി
സൗദി അറേബ്യയുടെ ഫൂട്ബോള്‍ ട്രാൻസ്ഫർ ബിസിനസിന് കൂടുതൽ നിയന്ത്രണം ആവശ്യമാണെന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ റോഡ്രി.സൗദി പ്രോ ലീഗിലേക്ക് മാറാൻ തീരുമാനിച്ച യൂറോപ്യൻ താരങ്ങളുടെ എണ്ണം കണക്കിലെടുത്ത് ആണ് താന്‍ ഇങ്ങനെ പറഞ്ഞത് എന്നും താരം വെളിപ്പെടുത്തി.ജോര്‍ജിയക്ക് എതിരെ സ്പെയിന്‍ ടീമിന് വേണ്ടി കളിയ്ക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് നല്കിയ അഭിമുഖത്തില്‍ ആണ് താരം ഇങ്ങനെ പറഞ്ഞത്.
“സൗദി ഇങ്ങനെ തുടര്‍ന്നാല്‍ ഇതില്‍ വലിയ നഷ്ടം സംഭവിക്കാന്‍ പോകുന്നത് യൂറോപ്പിയന്‍ ഫൂട്ബോളിന് ആണ്.ഈ ലീഗുകളിലേക്ക് പോകാൻ കളിക്കാര്‍ സമ്മതിച്ചത് പണം കൊണ്ടാണ്.അത് അവരുടെ തീരുമാനം.എന്നാല്‍ പ്രോ ലീഗ് ക്ലബുകളുമായി ബിസിനസ് നടത്തുമ്പോള്‍ നിബന്ധനകള്‍ പലതും വെക്കേണ്ടത് നിര്‍ബന്ധം ആയിരിക്കുന്നു.ആദ്യം വെറ്ററന്‍ ,സീനിയര്‍ താരങ്ങള്‍ മാത്രമേ അങ്ങോട്ട് പോയിരുന്നുള്ളൂ.ഇപ്പോള്‍ പല ക്ലബിലേയും യുവ താരങ്ങള്‍ വരെ പ്രോ ലീഗ് തിരഞ്ഞെടുക്കുന്നു.യൂറോപ്പിയന്‍ ലീഗിന്‍റെ ക്വാളിറ്റി കുതന്നെ ഇടിയും ഇത് തുടര്‍ന്നാല്‍.”റോഡ്രി സ്പാനിഷ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.