സെർജിയോ റാമോസ് സ്പെയിനിലേക്ക് മടങ്ങി എത്താന്‍ സാധ്യത
സ്പെയിന് ടീമിന് വേണ്ടി മുന്‍ ക്യാപ്റ്റന്‍ ആയ സെര്‍ജിയോ റാമോസ് തിരികെ എത്തണം എന്ന ആഗ്രഹം ലോക ഫൂട്ബോള്‍ ആരാധകര്‍ക്ക് മൊത്തം ഉണ്ട്.ഈ അടുത്ത് നല്കിയ അഭിമുഖത്തില്‍ അതിനുള്ള സാഹചര്യം ഇപ്പൊഴും ഉണ്ട് എന്ന് സ്പാനിഷ് മാനേജര്‍ ആയ ലൂയിസ് ഡേ ല ഫുവെണ്റ്റെ സൂചന നല്കിയിരിക്കുന്നു.
ഇപ്പോള്‍ തന്റെ മനസ്സില്‍ ജോര്‍ജിയ ഗെയിം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ അദ്ദേഹം മികച്ച സ്ക്വാഡിനെ തന്നെ ഒരു പക്ഷാപാതവും ഇല്ലാതെ തിരഞ്ഞെടുക്കും എന്ന് വെളിപ്പെടുത്തി. ഇപ്പോള്‍ ഉള്ള ടീമിനെ ഒക്ടോബറില്‍ വീണ്ടും മാറ്റും എന്നും അദ്ദേഹം രേഖപ്പെടുത്തി. സെവിയ്യക്ക് വേണ്ടി ഒപ്പിട്ട റാമോസ് ഈ ഒരു മാസത്തില്‍ മികച്ച പ്രകടനം പുറത്തു എടുത്താല്‍ അദ്ദേഹത്തിന് സ്പെയിന് ടീമില്‍ നിന്നു തീര്‍ച്ചയായും വിളി വരും.ഫെബ്രവരിയില്‍ റാമോസ് അന്താരാഷ്ട്ര ഫൂട്ബോളില്‍ നിന്നു വിരമിച്ചു എന്ന് വെളിപ്പെടുത്തി എങ്കിലും രാജ്യത്തിനെ പ്രതിനിതീകരിക്കാന്‍ ഒരവസരം കിട്ടിയാല്‍ അത് വിനിയോഗിക്കാന്‍ തന്നെ ആണ് തീരുമാനം എന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു.