EPL 2022 European Football Foot Ball International Football Top News transfer news

റൗളിന് മാനേജർ സ്ഥാനം വാഗ്ദാനം ചെയ്ത് വിയാറയല്‍

September 8, 2023

റൗളിന് മാനേജർ സ്ഥാനം വാഗ്ദാനം ചെയ്ത് വിയാറയല്‍

റയല്‍ ഇതിഹാസം ആയ റൗളിനെ മാനേജര്‍ ആയി നിയമിക്കാനുള്ള നീക്കത്തില്‍ ആണ് സ്പാനിഷ് ക്ലബ് ആയ വിയാറായല്‍ എന്നു റിപ്പോര്‍ട്ട്.അവരുമായി ചര്‍ച്ച നടത്താന്‍ സ്പാനിഷ് താരത്തിനു റയല്‍ മാഡ്രിഡ് അനുമതി നല്‍കിയിട്ടുണ്ട്.2019 മുതൽ ക്ലബ്ബിന്റെ കാസ്റ്റില്ല ടീമിനെ റൗൾ കോച്ച് ചെയ്യുന്നുണ്ട്.

Villarreal coach Quique Setien on August 5, 2023

 

 

അന്‍സാലോട്ടി റയല്‍ വിട്ടു പോയാല്‍ റൗളിനെ മാനേജര്‍ ആക്കാന്‍ ആണ് പ്രസിഡന്‍റ് പേരെസിന്‍റെ പദ്ധതി എന്ന് ഇതിന് മുന്നേ പലപ്പോഴായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.നാല് മത്സരങ്ങളിൽ മൂന്ന് തോൽവികളോടെ സീസൺ ആരംഭിച്ചതിന് ശേഷം വിയാറല്‍ സെറ്റിയനെ മാനേജര്‍ റോളില്‍ നിന്നു പറഞ്ഞു വിട്ടിരുന്നു.ആകര്‍ഷകമായ ഫൂട്ബോള്‍ കളിക്കുന്ന ആ പഴയ ടീമിനെ പുനര്‍നിര്‍മിക്കുക എന്നതാണു ഇപ്പോഴത്തെ മാനേജ്മെന്‍റിന്‍റെ ലക്ഷ്യം.അതിനു പറ്റിയ ആല്‍  റൗൾ ആണ് എന്നവര്‍ വിശ്വസിക്കുന്നു.അദ്ദേഹത്തിനും ഈ പൊസിഷന്‍ ഏറ്റെടുക്കാന്‍ വലിയ താല്‍പര്യം ഉണ്ട്.ഇതിന് മുന്നേ പല ക്ലബുകളില്‍ നിന്നു ഓഫര്‍ വന്നപ്പോഴും അതെല്ലാം സ്പാനിഷ് താരം അപ്പോള്‍ തന്നെ നിരസിച്ചിരുന്നു.എന്നാല്‍ വിയാറയലുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹത്തിന് അതിയായ താല്‍പര്യം ഉണ്ട്.

Leave a comment