” സൗദി പ്രോ ലീഗ് ഫ്രഞ്ച് ലീഗിനെക്കാള്‍ മെച്ചം ” – നെയ്മര്‍
ഈ സമ്മറിലെ പല മികച്ച സൈനിങ്ങുകളും നടത്തിയ സൗദി പ്രോ ലീഗ് ഇപ്പോള്‍ ഫ്രഞ്ച് ലീഗ് ആയ ലീഗ് 1 നെ ക്കായിലും എത്രയോ മികച്ചത് ആണ് എന്നു ബ്രസീലിയന്‍ വിങ്ങര്‍ നെയ്മര്‍ ജൂണിയര്‍.2017 നും 2023 നും ഇടയിൽ പാരീസ് സെന്റ് ജെർമെയ്നെ പ്രതിനിധീകരിച്ച 31 കാരനായ അദ്ദേഹം കഴിഞ്ഞ മാസം അൽ-ഹിലാലിലേക്ക് തന്‍റെ കരിയര്‍ മാറ്റിയിരുന്നു.
“ഫൂട്ബോള്‍ എവിടേയും പോലത്തെ തന്നെ ആണ് ഇവിടെയും.പാരീസില്‍ ഉണ്ടായിരുന്നതിനെക്കാള്‍ കഠിനം ആണ് ഇവിടുത്തെ പരിശീലന സെഷനുകള്‍.അവിടെ ഉണ്ടായിരുന്ന താരങ്ങളെക്കാള്‍ മികച്ചവര്‍ ഇപ്പോള്‍ ഈ ലീഗില്‍ ഉണ്ട്.അതിനാല്‍ ലീഗ് 1 നെ ക്കായിലും മികച്ച പോരാട്ടം ഇവിടെ ഉണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.മാധ്യമങ്ങളും മറ്റും പറയുന്നത് നിങ്ങള്‍ കാര്യം ആക്കി എടുക്കേണ്ട.ശാരീരികമായി എനിക്ക് ഏറെ കാലത്തിനു ശേഷം വലിയ വെല്ലുവിളികൾ ഞാന്‍ നേരിട്ടു കഴിഞ്ഞു.” നെയ്മര്‍ ബ്രസീലിയന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.