“താന്‍ ഉടന്‍ തന്നെ മടങ്ങി എത്തും ” ചെല്‍സി ആരാധകര്‍ക്ക് ആശ്വാസം ആയി റീസ് ജെയിംസിന്‍റെ പോസ്റ്റ്
ചെല്‍സി താരങ്ങള്‍ക്കും ആരാധകര്‍ക്കും ആശ്വാസം നല്കി കൊണ്ട് ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് ഉടനെ പിച്ചിലേക്ക് തിരിച്ചു വരും എന്നു റിപ്പോര്‍ട്ട്.താരം താന്‍ വേഗത്തില്‍ തിരിച്ചെത്തും എന്നു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇംഗ്ലിഷ് മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം പൂര്‍ത്തിയാവുമ്പോഴേക്കും റീസ് ചെല്‍സി കാമ്പില്‍ തിരിച്ചെത്തും.
ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ ഹാംസ്ട്രിങിന് പരിക്കേറ്റ താരം പിന്നീട് കളിച്ചിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തിന് പകരം മാലോ ഗസ്റ്റോയാണ് ചെല്‍സിക്ക് വേണ്ടി റൈറ്റ് വിങ്ങ് ബാക്ക് റോളില്‍ കളിക്കുന്നത്.വളരെ മികച്ച രീതിയില്‍ തന്നെ ആണ് ഫ്രഞ്ച് താരം ഇതുവരെ കളിച്ചു കൊണ്ടിരിക്കുന്നത്.എന്നാല്‍ ഒരു മികച്ച കാപ്റ്റന്‍റെ അഭാവം ഇപ്പോള്‍ ചെല്‍സിക്ക് ഉണ്ട്.സമ്മര്‍ദ നിമിഷങ്ങളില്‍ താരങ്ങളെ പ്രചോദിപ്പിക്കുവാനും എതിര്‍ താരങ്ങളെ നിലക്ക് നിര്‍ത്താനും ഒരു നേതാവിനെ ഇപ്പോള്‍ ചെല്‍സിക്ക് ആവശ്യം ഉണ്ട്.സീസര്‍ അസ്പ്ലിക്കുയേറ്റ പോയതിന് ശേഷം ഇപ്പോള്‍ ആ ദൌത്യത്തിന് പറ്റിയ താരം റീസ് ജയിംസ് തന്നെ ആണ്.