നിക്കോളാസ് പെപ്പെ ആഴ്സണൽ വിട്ടു
നിക്കോളാസ് പെപ്പെ ആഴ്സണലിൽ നിന്നു തുര്‍ക്കി ടീം ആയ ട്രാബ്സൺസ്പോറിലേക്ക് ഔദ്യോഗികമായി ചേര്‍ന്നു.ഫാബ്രിസിയോ റൊമാനോ വാര്‍ത്ത ശരി വെച്ചിട്ടുണ്ട്.മറ്റൊരു തുർക്കി ടീമായ ബെസിക്‌റ്റാസ് ആയിരുന്നു താരത്തിനെ സൈന്‍ ചെയ്യാന്‍ ഇത്രയും കാലം മുന്നില്‍ ഉണ്ടായിരുന്നത്.എന്നാല്‍ അവസാന നിമിഷത്തില്‍ ട്രാബ്സൺസ്പോര്‍ താരത്തിന്‍റെ ഡീല്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു.
ഒരു വര്‍ഷത്തെ കരാറില്‍ ആണ് താരത്തിനെ തുര്‍ക്കി ടീം റെജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നത്. ആഴ്‌സണലുമായുള്ള കരാറിന്റെ അവസാന വർഷത്തില്‍ ആണ് പെപ്പെ.കഴിഞ്ഞ സീസണിൽ നൈസിൽ ലോണിൽ ചെലവഴിച്ചതിന് ശേഷം താരം ഏറെ പ്രതീക്ഷയോടെ ടീമില്‍ തിരിച്ചെത്തി എങ്കിലും മൈക്കൽ അർട്ടെറ്റയുടെ പദ്ധതികളിൽ അദ്ദേഹത്തിന് ഇടം ഇല്ലായിരുന്നു.റിപ്പോര്‍ട്ട് പ്രകാരം താരം ഇന്ന് മെഡിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.താരത്തിനു വേണ്ടി 3 മില്യണ്‍ യൂറോ ആണ് ട്രാബ്സൺസ്പോര്‍ ട്രാന്‍സ്ഫര്‍ ഫീസ് ആയി അടക്കാന്‍ പോകുന്നത്.