യൂറോ 2024 യോഗ്യത ; തുടര്‍ച്ചയായ അഞ്ചാം ജയം നേടാന്‍ പോര്‍ച്ചുഗല്‍
യൂറോ 2024 യോഗ്യതാ ഗ്രൂപ്പ് ജെയിൽ ഇന്ന് പോര്‍ച്ചുഗല്‍ സ്ലാവിക്ക് ടീം ആയ സ്ലൊവേക്കിയയെ നേരിടും.ഇരു ടീമുകളും മികച്ച ഫോമില്‍ ആണ്.കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ നിന്നും നാലു വിജയം നേടി പറങ്കി പടയാണ് ഒന്നാം സ്ഥാനത്ത്.നാലില്‍ മൂന്നു ജയവും ഒരു സമനിലയും നേടിയ സ്ലൊവേക്കിയ രണ്ടാം സ്ഥാനത്തുമാണ്.
സ്ലൊവേക്കിയന് ഗ്രൌണ്ട് ആയ ടെഹെൽനെ പൊളില് ഇന്ന് രാത്രി പന്ത്രണ്ടേ കാല് മണിക്ക് ആണ് കിക്കോഫ്.പുതിയ മാനേജര്‍ ആയി റോബര്‍ട്ട് മാര്‍ട്ടിനസ് വന്നതിനു ശേഷം പോര്‍ച്ചുഗീസ് ടീമിന്റെ പ്രകടനം വളരെ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.മൊറോക്കോ ടീമിനെതിരായ തോല്‍വിക്ക് ശേഷം അവര്‍ നേടിയ വിജയങ്ങള്‍ എല്ലാം വമ്പന്‍ മാര്‍ജിനില്‍ ആണ്.ഇതിഹാസം ആയ റൊണാള്‍ഡോയിലൂടെ തന്നെ ആണ് ഇപ്പൊഴും പോര്‍ച്ചുഗീസ് ടീം മുന്നേറുന്നത്.അദ്ദേഹത്തിന് വേണ്ട പിന്തുണയുമായി ബെര്‍ണാര്‍ഡോ സില്‍വ,ഫെലിക്സ്,റാഫേല്‍ ലിയോ ,ബ്രൂണോ എന്നിവരും കൂടെ ഉണ്ട്. പ്രതിരോധ താരങ്ങള്‍ ആയ റാഫേൽ ഗുറേറോ, നുനോ മെൻഡസ്,പെപ്പെ എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ കളിയ്ക്കാന്‍ ഉണ്ടാകില്ല.