ജോര്‍ജിയയെ മറികടക്കാന്‍ സ്പെയിന്‍
ഗ്രൂപ്പ് എയിൽ ഇന്ന് സ്പെയ്ന്‍ ജോര്‍ജിയയെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്‍പതര മണിക്ക് ജോര്‍ജിയന്‍ ടീമിന്‍റേ ഹോം ഗ്രൌണ്ട് ആയ ബോറിസ് പൈചഡ്സെ ദിനമോ അരീനയില്‍ വെച്ചാണ് മല്‍സരം.അവസാന മല്‍സരത്തില്‍ സ്പെയിന്‍ സ്കോട്ട്ലണ്ടിനെതിരെ പരാജയപ്പെട്ടിരുന്നു.നിലവില്‍ സ്പെയിന്‍ ഗ്രൂപ്പ് ഈ യില്‍ നാലാം സ്ഥാനതാണ്.
വളരെ ദുര്‍ബലര്‍ ആയ എതിരാളികള്‍ ഉണ്ടായിട്ടും സ്പെയിനിന്‍റെ പ്രകടനം വളരെ മോശം ആയിരുന്നു.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ജോര്‍ജിയയെ തള്ളി ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ സ്പാനിഷ് ടീമിന് കഴിയും.പരിക്ക് മൂലം ഇന്നതെ മല്‍സരത്തില്‍ പെഡ്രി കളിക്കില്ല എങ്കിലും അത്ഭുത യുവ താരമായ ലമായിന്‍ യമാല്‍ , ഗാവി ,ഡാനി ഓല്‍മോ ,അലചാന്ദ്രോ ബാല്‍ഡേ എന്നിവരുടെ സാന്നിധ്യം സ്പെയിന്‍ ടീമിന് മുതല്‍ക്കൂട്ടാണ്.