പോളണ്ടിന് ഇരട്ട ഗോള്‍ ജയം ; തിളങ്ങി റോബര്‍ട്ട് ലെവന്‍ഡോസ്ക്കി
ഗ്രൂപ്പ് ഈ യില്‍ ഇന്ന് നടന്ന യൂറോ ചാംപ്യന്‍ഷിപ്പ് യോഗ്യത മല്‍സരത്തില്‍ ഫറോ ഐലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി പോളണ്ട്.പോളണ്ടിനെ 70 മിനുറ്റ് വരെ സമനിലയില്‍ പിടിച്ച് നിര്‍ത്താന്‍ ഫറോ ഐലണ്ട് ടീമിന് കഴിഞ്ഞു എങ്കിലും ഒഡ്മർ ഫെറോയുടെ ഹാന്‍ഡ് ബോള്‍ മല്‍സരത്തിന്റെ ഗതി തിരിച്ചു വിട്ടു.
ഹാന്‍ഡ് ബോള്‍ മൂലം പെനാല്‍റ്റി വലയിലാക്കി കൊണ്ട് റോബര്‍ട്ട് ലെവന്‍ഡോസ്ക്കി പോളണ്ടിന് ലീഡ് നേടി കൊടുത്തു.83 ആം മിനുട്ടില്‍ കരോൾ സ്വിദെർസ്കിയില്‍ നിന്നും പാസ് സ്വീകരിച്ച് മികച്ച ഒരു വലം കാല്‍ ഷോട്ട് കൊണ്ട് പോളണ്ടിന്‍റെ ലീഡ് ഇരട്ടിപ്പിക്കാന്‍ ലെവന്‍ഡോസ്ക്കിക്ക് ആയി.ലീഗില്‍ രണ്ടാമത്തെ വിജയം നേടിയ പോളിഷ് ടീം നിലവില്‍ മൂന്നാം സ്ഥാനത്താണ്.അടുത്ത മല്‍സരത്തില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള അല്‍ബേനിയയാണ് പോളണ്ട് ടീമിന്‍റെ എതിരാളി