എതിരില്ലാത്ത മൂന്നു ഗോളിന് ഗ്രീസിനെ തകര്‍ത്ത് നെതര്‍ലാണ്ട്സ്
യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രീസിനെ 3-0 ന് തോല്‍പ്പിച്ച് നെതര്‍ലാണ്ട്സ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.ഗ്രീസിനും ഡച്ച് ടീമിനും ആറ് പോയിന്‍റ് ഉണ്ട് എങ്കിലും മികച്ച ഗോള്‍ ഡിഫറന്‍സ് ഉള്ളതിനാല്‍ നെതര്‍ലാണ്ട്സ് മുന്നേറി.ഈ വിജയം കോച്ച് എന്ന നിലയില്‍ കോമാനും നേട്ടമാണ്.
അദ്ദേഹം മാനേജര്‍ ആയി വന്നതിനു ശേഷം നാല് മല്‍സരങ്ങളില്‍ മൂന്നെണ്ണം അവര്‍ തോറ്റിരുന്നു.17 ആം മിനിറ്റില്‍ ഡെൻസൽ ഡംഫ്രീസ് എടുത്ത കോര്‍ണര്‍ കിക്കിന് തല വെച്ചു കൊടുത്തു ഡി റൂൺ തന്‍റെ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ രേഖപ്പെടുത്തി.ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് തന്നെ കോഡി ഗാക്പോ,വൌട്ട് വെഗ്റോസ്റ്റ് എന്നിവര്‍ ഡച്ച് ടീമിന് വേണ്ടി ഗോളുകള്‍ നേടി.രണ്ടാം പകുതിയില്‍ അവര്‍ കളിയ്ക്കാന്‍ ഇറങ്ങിയത് തന്നെ വിജയം ഉറപ്പിച്ചിട്ടാണ്.ഈ മാസം പതിനൊന്നിന് അടുത്ത യോഗ്യത മല്‍സരത്തില്‍ നെതര്‍ലാണ്ട്സ് അയര്‍ലണ്ടിനെ നേരിടും.