ഡിഫൻഡർ നാരായൺ ദാസിന്റെ സൈനിങ്ങ് എഫ്‌സി ഗോവ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്‌സി ഗോവ ഡിഫൻഡർ നാരായൺ ദാസിന്റെ സേവനം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ലെഫ്റ്റ് ബാക്ക് ക്ലബുമായി ഒരു വർഷത്തെ കരാറിൽ ആണ് അവര്‍ ഒപ്പുവച്ചത്.പശ്ചിമ ബംഗാളിൽ ജനിച്ച ഫുട്ബോൾ താരം ഇതിന് മുന്നേ രണ്ടു തവണ ഗോവന്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.
2014 ലെ ലീഗിന്റെ ഉദ്ഘാടന സീസണിലും പിന്നീട് 2017-18 സീസണിലും ഗോവന്‍ ടീമില്‍ കളിച്ചിട്ടുള്ള താരം ഐ-ലീഗ് ഐഎസ്‌എല്‍ ലീഗുകളില്‍ ഈസ്റ്റ് ബംഗാൾ, പൂനെ സിറ്റി എഫ്‌സി, ഡൽഹി ഡൈനാമോസ്, ഒഡീഷ എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നിവര്‍ക്ക് വേണ്ടി എല്ലാം കളിച്ചിട്ടുണ്ട്.2012 ല്‍ അണ്ടർ-19 നാഷണല്‍ ടീമിന് വേണ്ടി കളിച്ച താരം പിന്നീട് അണ്ടര്‍ 23 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.പിന്നീട് സീനിയര്‍ ടീമില്‍ കളിച്ചിട്ടുള്ള താരം ബ്ലൂസിന് വേണ്ടി 29 അന്താരാഷ്ട്ര മത്സരങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്.സാഫ് ചാമ്പ്യൻഷിപ്പ്, ത്രിരാഷ്ട്ര കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നീ ടൂര്‍ണമെന്‍റിലും കളിച്ചുള്ള പരിചയം ഇന്ത്യന്‍ ടീമിന് ഉണ്ട്