മാൻ യുണൈറ്റഡിൽ നിന്ന് ഡോണി വാൻ ഡി ബീക്കിനെ സൈൻ ചെയ്യാൻ ഫെനർബാഷ്
ഡോണി വാൻ ഡി ബീക്കിനെ സൈൻ ചെയ്യാൻ ഫെനർബാഷ് താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ.ഈ സമ്മറില്‍ മേസൺ മൗണ്ടിന്റെയും സോഫിയാൻ അംറാബത്തിന്റെയും വരവിനു ശേഷം എറിക് ടെൻ ഹാഗിന്റെ കീഴില്‍ കളിക്കാനുള്ള ആഗ്രഹം വാന്‍ ഡേ ബീക്ക് ഉപേക്ഷിച്ചു.ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ എഫ്‌സി ലോറിയന്റിലേക്കുള്ള നീക്കം വാൻ ഡി ബീക്ക് നിരസിച്ചിരുന്നു.
സെപ്റ്റംബർ 15-ന് തുർക്കിയിലെ ട്രാൻസ്ഫർ വിൻഡോ അടക്കും.ഈ സമയപരിധിക്ക് മുമ്പ് കളിക്കാരനെ സൈന്‍ ചെയ്യാനുള്ള നീക്കത്തില്‍ ആണ് ഫെനർബാഷ്.മുൻ റെഡ് ഡെവിൾ ഫ്രെഡുമായി വീണ്ടും ഒന്നിച്ച് കളിക്കാനുള്ള അവസരം ആണ് വാന്‍ ഡേ ബീക്കിനു ലഭിച്ചിരിക്കുന്നത്.ടെന്‍ ഹാഗ് യുണൈറ്റഡ് മാനേജര്‍ ആയി വന്നപ്പോള്‍ അയാക്സില്‍ ഉള്ള പരിചയം വെച്ച് തനിക്ക് അവസരം ലഭിക്കുമെന്ന് വാന്‍ ഡി ബീക്ക് കരുതി എങ്കിലും താരം പ്രകടനം കൊണ്ട് ഒരിക്കല്‍ പോലും ഇതുവരെ ഹാഗിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.