പോലീസ് അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ച് യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ബ്രസീലിയൻ ഫോര്‍വേഡ് ആയ ആന്റണിക്കെതിരെയുള്ള അധിക്ഷേപ ആരോപണങ്ങൾക്ക് മറുപടിയായി ഒരു പ്രസ്താവന പുറത്തിറക്കി.മുൻ കാമുകി ഗബ്രിയേല കവാലിൻ ഉന്നയിച്ച ആരോപണങ്ങൾ മൂലം താരത്തിനെ ബ്രസീല്‍ ടീമില്‍ നിന്ന് പുറത്താക്കി.ഈ കേസ് തങ്ങള്‍ വളരെ അധികം ഗൗരവമായി എടുക്കുന്നു എന്ന് വെളിപ്പെടുത്തിയ ക്ലബ് ഇപ്പോള്‍ പോലീസ് കേസ് പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞു.
കേസ് അന്വേഷണം കഴിയുന്ന വരെ ഈകാര്യത്തില്‍ തങ്ങള്‍ ഒന്നും പറയില്ല എന്നും ക്ലബ് പറഞ്ഞു.പോലീസിനു വേണ്ട എല്ലാ സഹായങ്ങളും തങ്ങളില്‍ നിന്ന് ലഭിക്കും എന്നും അവര്‍ വെളിപ്പെടുത്തി.ആരോപണങ്ങൾ തെറ്റാണെന്നും ഇതിനകം ഹാജരാക്കിയ തെളിവുകളും ഹാജരാക്കാൻ പോകുന്ന മറ്റ് തെളിവുകളും താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നുവെന്നും ആന്തണി ഇന്നലെ സോഷ്യല്‍ മീഡിയ വഴി പറഞ്ഞു.സാവോ പോളോയിലെയും ഗ്രേറ്റർ മാഞ്ചസ്റ്ററിലെയും പോലീസ് ഇപ്പോൾ താരത്തിനെതിരെയുള്ള കേസ് അന്വേഷിക്കുന്നുണ്ട്.