സിറ്റി കരാര്‍ ചര്‍ച്ച വൈകിപ്പിച്ചത് തനിക്ക് നേട്ടം ആയി എന്ന് വെളിപ്പെടുത്തി ഗുണ്ടോഗന്‍
താന്‍ ബാഴ്സയുമായി ഒപ്പിടാന്‍ ഉള്ള പ്രധാന കാരണം സിറ്റി കരാര്‍ ചര്‍ച്ചകള്‍ വൈകിച്ചത് മൂലം ആണ് എന്ന് ജര്‍മന്‍ താരമായ ഗുണ്ടോഗന്‍ വെളിപ്പെടുത്തി.ഇന്നലെ ജര്‍മന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
“ബാഴ്സയില്‍ കളിക്കുന്നത് എന്‍റെ കുട്ടികാലം മുതല്‍ ഉള്ള ആഗ്രഹം ആണ്.സിറ്റിയുമായുള്ള കരാര്‍ ചര്‍ച്ച ലീഗ് അവസാനിക്കുന്നത് വരേയും കണ്ടില്ല.എന്‍റെ സേവനം അവര്‍ക്ക് മൂല്യം ഉള്ളതായി തോന്നിയോ എന്ന് വരെ എനിക്ക് സംശയം തോന്നി.സിറ്റി കരാര്‍ ചര്‍ച്ച നേരത്തേ ആരംഭിച്ചു എങ്കില്‍ ഞാന്‍ ഇപ്പോള്‍ ബാഴ്സ താരം ആയിരിക്കില്ല.അപ്പോള്‍ ആണ് ബാഴ്സയും ആഴ്സണലും എന്‍റെ എജന്റുമായി ചര്‍ച്ച നടത്തിയത്.ഈ അവസരം മുതല്‍ എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.ഏറെ നാള്‍ സ്വപ്നം കണ്ട നീക്കം ഞാന്‍ തിരഞ്ഞെടുത്തു.”ജർമ്മൻ ഔട്ട്‌ലെറ്റ് ബിൽഡിന് നൽകിയ അഭിമുഖത്തിൽ ഗുണ്ടോഗന്‍ വെളിപ്പെടുത്തി.