കുട്ടീഞ്ഞോ പന്ത് തട്ടും ; ഖത്തര്‍ ടീം ആയ അല്‍ ദുഹൈലിനു വേണ്ടി
31 കാരനായ പ്ലേമേക്കർ ഫിലിപ്പ് കുട്ടീഞ്ഞോയെ ആസ്റ്റൺ വില്ല ഖത്തറി ടീമായ അൽ ദുഹൈലിന് വിറ്റു.ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, ആസ്റ്റൺ വില്ലയിൽ നിന്നുള്ള ലോൺ ഡീലിൽ ഫിലിപ്പ് കുട്ടീഞ്ഞോ ഖത്തറിലേക്ക് ചേക്കേറുന്നത്.താരത്തിന്‍റെ സാലറി മുഴുവുവനും ഖത്തര്‍ ടീം തന്നെ വഹിക്കും.
താരത്തിനെ ബാഴ്സയില്‍ നിന്ന് വില്ല വാങ്ങാന്‍ ഉള്ള പ്രധാന കാരണം അപ്പോഴത്തെ മാനേജര്‍ ആയ സ്റ്റീവന്‍ ജെറാര്‍ഡിന്റെ നിര്‍ബന്ധം മൂലം ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സൗദി ക്ലബിന്റെ പരിശീലകന്‍ ആണ്.നിലവിലെ മാനേജര്‍ ആയ ഉനായ് എമെറിക്ക് കുട്ടീഞ്ഞോയെ തന്‍റെ പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്താന്‍ താല്പര്യം ഇല്ല.അതിനാല്‍ ഒരു ലോണ്‍ ഡീല്‍ തന്നെ ആണ് ഇരു കൂട്ടര്‍ക്കും നല്ലത്.ടുര്‍ക്കിഷ് ലീഗില്‍ നിന്നും ബേസിക്ക്റ്റാസ് താരത്തിനെ വിളിച്ചു എങ്കിലും അദ്ദേഹം ആ ഓഫര്‍ നിരസിക്കുകയായിരുന്നു.