ലോകക്കപ്പ് ക്വാളിഫയേര്‍സില്‍ ഇന്ന് കൊളംബിയ -വെനസ്വേല മത്സരം
2026 ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നുകൾ ആരംഭിക്കുമ്പോള്‍ ഇന്ന് ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ ആയ കൊളംബിയ വെനസ്വേല മത്സരം ഇന്ന് പരസ്പരം ഏറ്റുമുട്ടും.അടുത്തിടെ ഖത്തറിൽ നടന്ന ലോകകപ്പിന് യോഗ്യത നേടുന്നതിൽ കൊളംബിയ പരാജയപ്പെട്ടപ്പോൾ, വെനസ്വേലയ്ക്ക് ചരിത്രത്തില്‍ ലോകക്കപ്പ് കളിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
നാളെ രാവിലെ ഇന്ത്യന്‍ സമയം നാലര മണിക്ക് ആണ് കളി.കൊളംബിയന്‍ സ്റ്റേഡിയമായ എസ്റ്റാഡിയോ മെട്രോപൊളിറ്റാനോയില്‍ വെച്ചാണ് മത്സരം.കഴിഞ്ഞ കോപ സെമിഫൈനല്‍ മത്സരത്തില്‍ സെമിവരെ എത്തി എന്നതാണ് അടുത്ത കാലത്ത് കൊളംബിയന്‍ ടീമിന്‍റെ ഏറ്റവും വലിയ നേട്ടം.ഈ ടീമിന്‍റെ തലവര മാറ്റുന്നതിന് വേണ്ടി കഴിഞ്ഞ വേനൽക്കാലത്ത് അവര്‍ ഒരു പുതിയ മാനേജറെ കൊണ്ടുവന്നിട്ടുണ്ട്.അവരുടെ മുൻ അസിസ്റ്റന്റ് മാനേജർ നെസ്റ്റർ ലോറെൻസോയാണ് ഇപ്പോള്‍ ടീമിന്‍റെ ചുക്കാന്‍ പിടിക്കുന്നത്.ഇതുവരെ അദ്ദേഹത്തിന്റെ പ്രകടനം താരതെമ്യേനെ മെച്ചമുണ്ട് എന്ന് നിലവിലെ കൊളംബിയന്‍ ബോര്‍ഡ് കരുതുന്നു.