ലോകക്കപ്പ് ചാമ്പ്യന്മാരായി ആദ്യ ഒഫീഷ്യല്‍ മത്സരം കളിക്കാന്‍ അര്‍ജന്‍റ്റീന
ലോകക്കപ്പ് ക്വാളിഫയേര്‍സില്‍ ഇന്ന് ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ ലോകകപ്പ് കിരീടത്തിന്റെ പ്രതിരോധം ആരംഭിക്കാന്‍ ഒരുങ്ങുന്നു.ഇക്വഡോറിനെ ആണ് അര്‍ജന്‍റ്റയിന്‍ ടീം നേരിടാന്‍ പോകുന്നത്.നാളെ രാവിലെ ഇന്ത്യന്‍ സമയം അഞ്ചര മണിക്ക് അര്‍ജന്‍റ്റയിന്‍ നഗരമായ ബ്യൂണോസ് എയറസില്‍ എസ്റ്റാഡിയോ മാസില്‍ വെച്ചാണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.
ലോകകപ്പ് ഫൈനലിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ ഒഫീഷ്യല്‍ മത്സരം ആണിത്.ഇതില്‍ ലയണൽ സ്കലോനി തന്റെ ടീമിന് അപരാജിത കുതിപ്പ് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു.ഫ്രാൻസിനെതിരെ ലോകകപ്പ് ഫൈനൽ ആരംഭിച്ച അതേ ലൈനപ്പിനെ സ്‌കലോനി ഇന്നത്തെ മത്സരത്തിലും ഉപയോഗിക്കും.അർജന്റീനയ്‌ക്കായി മെസ്സി തന്റെ 176-ാം ക്യാപ്പ് കളിക്കാൻ ഒരുങ്ങുകയാണ്.പൌലോ ഡിബാലയും എമി ബ്യൂണ്ടിയയും പരിക്ക് മൂലം ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല.പരിക്കില്‍ ആണ് എന്ന് റിപ്പോര്‍ട്ട് ഉണ്ട് എങ്കിലും ലിസാൻഡ്രോ മാർട്ടിനെസ് ടീമിലുണ്ട്.ലൂക്കാസ് ഒകാംപോസ്, ജിയോവാനി ലോ സെൽസോ, മാർക്കോസ് അക്യുന എന്നിവര്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു.