പോളണ്ട് vs. ഫറോ ഐലണ്ട് പോരാട്ടം ഇന്ന്
യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്തുള്ള പോളണ്ട് ഇന്ന് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍ ആയ ഫറോവ ഇസെലന്ദ് ഐലണ്ടിനെ നേരിടും.മൂന്നു പോയിന്റ് ആണ് പോളണ്ടിന് ഇതുവരെ ഉള്ളത്,ഐലണ്ട് ആകട്ടെ ഒരു ജയം പോലും നേടാന്‍ ആകാതെ ഒരു പോയിന്റ് മാത്രം സമ്പാദ്യത്തോടെ ആണ് ഇരിക്കുന്നത്.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേ കാലിന് പോളണ്ടിലെ നാഷണൽ സ്റ്റേഡിയം വാർസോയില്‍ വെച്ചാണ് കിക്കോഫ്.ഇന്ന് വലിയ ഗോള്‍ മാര്‍ജിനില്‍ ജയം നേടാന്‍ ആയാല്‍ പോളണ്ടിന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ സാധിക്കും.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ തന്‍റെ ഏറ്റവും ഫോമിലുള്ള താരങ്ങളെ ഉപയോഗിച്ച് വിലപ്പെട്ട മൂന്നു പോയിന്റ് നേടാനുള്ള ലക്ഷ്യത്തില്‍ ആണ് മാനേജര്‍ ഫെർണാണ്ടോ സാന്റോസ്.