ഗ്രീസ് ടീമിനെ മറികടക്കാന്‍ നെതര്‍ലാന്‍ഡ്സ് ടീം
യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഐൻഹോവനിലെ ഫിലിപ്സ് സ്റ്റേഡിയത്തിൽ ഗ്രീസിനെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ് ഡച്ച് ടീം.യുവേഫ നേഷൻസ് ലീഗില്‍ സെമിയില്‍ തോറ്റു പോയതിന്റെ നിരാശയില്‍ ആണ് നെതര്‍ലാന്‍ഡ്സ് ടീം.ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് അവര്‍ മൂന്നു പോയിന്റ് നേടിയിട്ടുണ്ട്,ഗ്രീസ് ആകട്ടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ഡച്ച് ടീം നിലവില്‍ ഗ്രൂപ്പ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ അവര്‍ക്ക് കഴിയും.അത് തന്നെ ആണ് കോച്ച് കൊമാന്റെ ലക്ഷ്യവും.എന്നാല്‍ പല താരങ്ങള്‍ക്കും പരിക്ക് ഉള്ളത് അവര്‍ക്ക് വലിയൊരു തിരിച്ചടിയാണ്.മെംഫിസ് ഡിപേ (ഹാംസ്ട്രിംഗ്), സ്റ്റീവൻ ബെർഗ്വിജൻ (മുട്ട്), ജുറിയൻ ടിംബർ (എസിഎൽ), സ്വെൻ ബോട്ട്മാൻ (കണങ്കാൽ), ജസ്റ്റിൻ ബിജ്ലോ (കൈത്തണ്ട), ടൈറൽ മലേഷ്യ (പേശി), ബ്രയാൻ ബ്രോബി ഇവരെല്ലാം ആണ് ഡച്ച് ടീം മിസ് ചെയ്യുന്ന താരങ്ങള്‍.