, യൂറോ 2024 യോഗ്യത റൗണ്ട് ; കുതിപ്പ് തുടരാന്‍ ഫ്രാന്‍സ്
പാർക് ഡെസ് പ്രിൻസസിലേക്ക് റിപ്പബ്ലിക് ഓഫ് അയർലൻഡിനെ സ്വാഗതം ചെയ്യുമ്പോൾ, യൂറോ 2024 യോഗ്യതാ റൗണ്ടിലെ തനഗ്ലുടെ അഞ്ചാമത്തെ വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ഫ്രാന്‍സ് ടീം.ബെഞ്ചമിൻ പവാർഡിന്റെ തകർപ്പൻ സ്ട്രൈക്കിന്റെ പിൻബലത്തിൽ മാർച്ചിൽ ഡുബ്ലിനില്‍ നടന്ന റിവേര്‍സ് ഫിക്സ്ച്ചറില്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് ജയം നേടിയിരുന്നു.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിന് ആണ് മത്സരം നടക്കാന്‍ പോകുന്നത്.പ്രമുഖ താരങ്ങളുടെ പരിക്ക് ഫ്രാന്‍സ് ടീമിന് തലവേദന നല്‍കുന്നുണ്ട് എങ്കിലും പ്രതിഭകളുടെ ഒരു കൂമ്പാരം തന്നെയുള്ള അവര്‍ക്ക് പകരം കളിക്കാനുള്ള താരങ്ങള്‍ ക്ഷണ നേരം കൊണ്ട് തന്നെ ലഭിക്കും.പോഗ്ബ, കാന്റെ,കൊനാട്ടെ,വെസ്ലി ഫോഫാന എന്നിവര്‍ ഒന്നും ഇന്നത്തെ മത്സരത്തിനു ഉണ്ടാകില്ല.കൊനാട്ടെയുടെ പരിക്ക് മൂലം ഇന്നത്തെ മത്സരത്തില്‍ ടോഡിബോ കളിച്ചേക്കും.നീസിനു വേണ്ടി കളിക്കുന്ന താരം നിലവില്‍ ഫുട്ബോള്‍ വിപണിയില്‍ വളരെ ഏറെ മൂല്യം ഉള്ള പ്രതിരോധ താരമാണ്.