അലജാൻഡ്രോ ബാൾഡെക്ക് പണി നല്കാന് ടെയ്ലർ സ്വിഫ്റ്റ് ആരാധകർ
ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീതം തനിക്ക് ഇഷ്ടമല്ലെന്ന ബാഴ്സലോണ ലെഫ്റ്റ് ബാക്ക് അലജാൻഡ്രോ ബാൾഡെയുടെ കമന്റ് താരത്തിനെതിരെ തിരിയാന്‍ പോകുന്നു.താരം ഇങ്ങനെ പറഞ്ഞത് ഗായികയുടെ ആരാധാകര്‍ക്ക് ഇഷ്ട്ടപ്പെട്ടിട്ടില്ല.ഇതിനു താരത്തിനെതിരെ പ്രതികാരം ചെയ്യാനുള്ള തീരുമാനത്തില്‍ ആണ് അവര്‍.
2023-ലെ ഗോൾഡൻ ബോയ് അവാർഡ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കുന്നത് ബാല്ഡേക്ക് ആണ്.അതിനാല്‍ ടെയ്ലര് സ്വിഫ്റ്റിന്റെ ആരാധകര്‍ ബാല്ഡേക്ക് പുരസ്ക്കാരം ലഭിക്കാതിരിക്കാന്‍ ഇംഗ്ലീഷ് യുവ താരമായ ജൂഡ് ബെലിംഗ്ഹാമിന് വേണ്ടി വോട്ട് ചെയ്യും.ഗോൾഡൻ ബോയ് അവാർഡിന് ബെല്ലിംഗ്ഹാമിന് വോട്ട് ചെയ്യാൻ സ്വിഫ്റ്റിന്റെ ആരാധകർ സോഷ്യൽ മീഡിയ ചാനല്‍ വരെ തുടങ്ങി എന്നാണു സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അമേരിക്കൻ പോപ്സ്റ്റാറിനോട് വിശ്വസ്തതയ്ക്ക് പേരുകേട്ട ആരാധക സമൂഹം ആയ സ്വിഫ്റ്റീസ് ഇതിനു മുന്നേ പല അവസരങ്ങളിലും ഗായികക്ക് വമ്പന്‍ പിന്തുണ നല്‍കിയിട്ടുണ്ട്.