ബലോന്‍ ഡി ഓര്‍ ലിസ്റ്റ് പുറത്ത് വിട്ട് എല്‍ എക്കുപ്പേ
യുവേഫയുടെ പുരസ്ക്കാരം കഴിഞ്ഞ സ്ഥിതിക്ക് ഇനി ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ബാലൺ ഡി ഓർ ട്രോഫി ആര് നേടും എന്നാണു.പുരുഷന്മാരുടെ ബാലൺ ഡി ഓർ, വനിതകളുടെ ബാലൺ ഡി ഓർ, യാഷിൻ ട്രോഫി, കോപ ട്രോഫി എന്നിവയ്ക്കുള്ള നോമിനികളുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ ഇന്ന് പ്രസിദ്ധീകരിച്ചു.
പുരുഷന്മാരുടെ ബാലൺ ഡി ഓറിനായി 30 പേരുടെ ചുരുക്കപ്പട്ടികയുണ്ട്, വനിതാ ലിസ്റ്റിൽ 20 കളിക്കാരും യാഷിൻ, കോപ അവാർഡുകൾക്കായി 10 പേർ.മികച്ച ഗോള്‍ കീപ്പര്‍ക്ക് ഉള്ള ട്രോഫിയാണ് യാഷിന്‍.മികച്ച യുവ താരത്തിനു ഉള്ളത് ആണ് കോപ.വനിതാ ലോകകപ്പ് ഗോൾഡൻ ബൂട്ട് ജേതാവ് ഹിനത മിയാസാവയും കൊളംബിയൻ താരമായ ലിൻഡ കെയ്‌സെഡോയും വനിതാ താരങ്ങള്‍ക്ക് വേണ്ട ബലോന്‍ ഡി ഓര്‍ നേടാന്‍ ഉള്ള റേസില്‍ മുന്നില്‍ ഉണ്ട്.യാഷിൻ പുരസ്‌കാരങ്ങൾക്കായി, ലോകകപ്പ് ജേതാവ് അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ്, മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ ജേതാവ് എഡേഴ്‌സൺ, ലാ ലിഗ ഗോൾഡൻ ഗ്ലോവ് മാർക്ക് ആന്ദ്രെ ടെർ സ്റ്റെഗൻ എന്നിങ്ങനെ റേസ് വളരെ കടുത്തത് ആണ്.മെസ്സി,ഹാലണ്ട് ആണ് ബലോന്‍ ഡി ഓര്‍ റേസില്‍ മുന്നില്‍ ഉളളത്.