ലോകകപ്പിന് ശേഷം ആദ്യമായി ജർമ്മനി ടീമിലേക്ക് തോമസ് മുള്ളർ വരുന്നു
ജർമ്മൻ ദേശീയ ടീമുമായുള്ള തോമസ് മുള്ളറുടെ കരിയർ ഇതുവരെ അവസാനിച്ചിട്ടില്ല. സ്‌ട്രൈക്കർ നിക്ലാസ് ഫുൾക്രഗിന് പരിക്ക് ബാധിച്ചത് മൂലം ഒമ്പത് മാസത്തിന് ശേഷം ആദ്യമായി 33 കാരനായ മുള്ളറെ കോച്ച് ഹാൻസി ഫ്ലിക്ക് തിങ്കളാഴ്ച ടീമിലേക്ക് തിരിച്ചുവിളിച്ചു.ഡിസംബർ ഒന്നിന് ഖത്തറിൽ നടന്ന ലോകകപ്പിൽ ജർമ്മനിക്കായി മുള്ളർ തന്റെ അവസാന നാഷണല്‍ മത്സരം കളിച്ചു.
ജർമ്മനി ഗ്രൂപ്പ് ഘട്ടം കടക്കുന്നതിൽ പരാജയപ്പെട്ട നിരാശയില്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം ആണ് ഇത് എന്ന് താരം പറഞ്ഞിരുന്നു.എന്നാല്‍ കുറച്ച് കഴിഞ്ഞ് താരം തന്നെ അത് മാറ്റി പറഞ്ഞു.അതിനുശേഷം അഞ്ച് സൗഹൃദ മത്സരങ്ങളിൽ ഒന്നിലും അദ്ദേഹത്തെ വിളിച്ചിട്ടില്ല.അടുത്ത വർഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി ജർമ്മനിയുടെയും ഫ്ലിക്കിന്റെയും പ്രതിസന്ധി ഘട്ടത്തിലാണ് മുള്ളർ മടങ്ങി വന്നിരിക്കുന്നത്.വരാനിരിക്കുന്ന മത്സരങ്ങളില്‍ ലോകക്കപ്പില്‍ തങ്ങളെ തോല്‍പ്പിച്ച ജപ്പാനെയും ഫൈനലിസ്റ്റുകള്‍ ആയ ഫ്രാന്‍സിനെയുമാണ് ജര്‍മന്‍ ടീം നേരിടാന്‍ പോകുന്നത്.