സ്‌പെയിൻ കോച്ച് ജോർജ് വിൽഡയെ പുറത്താക്കി
സ്‌പെയിനിന്റെ വനിതാ ലോകകപ്പ് ജേതാവായ കോച്ച് ജോർജ് വിൽഡയെ ചൊവ്വാഴ്ച റോയൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ (ആർഎഫ്ഇഎഫ്) പുറത്താക്കി.ഫോർവേഡ് ജെന്നി ഹെർമോസോയെ ചുംബിച്ചതിനെത്തുടർന്ന് റൂബിയാലെസിനെ സ്പാനിഷ് എഫ്എ പ്രസിഡന്റ് പോസ്റ്റില്‍ നിന്നും 90 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
അദ്ദേഹത്തിന് പകരക്കാരനായി മോണ്ട്സെ ടോമിനെ പുതിയ സ്പാനിഷ് ടീം കോച്ച് ആയി തിരഞ്ഞെടുത്തു.സ്പെയിൻ വനിതാ ടീമിന്റെ ചരിത്രത്തിൽ ആദ്യമായി പരിശീലിപ്പിക്കുന്ന വനിതയായി മോണ്ട്സെ മാറും.ഇവര്‍ 2018 മുതൽ വിൽഡയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു. സ്പാനിഷ് ടീമിനെ ലോക കിരീടത്തിലേക്ക് നയിച്ചതില്‍ മാനേജര്‍ ആയ ജോർജ് വിൽഡയുടെ പങ്കു വളരെ വലുത് ആണ് എന്നും അദ്ദേഹം ഇല്ല എങ്കില്‍ ഇത്രക്ക് ഉയര്‍ച്ചയില്‍ ഈ ടീമിന് എത്താന്‍ കഴിയില്ല എന്നും സ്പാനിഷ് ബോര്‍ഡ് അഭിപ്രായപ്പെട്ടു.റൂബിയാലസിന്‍റെ ഈ പെരുമാറ്റത്തില്‍ തങ്ങള്‍ അതീവ ഖേദത്തില്‍ ആണ് എന്നും സ്പാനിഷ് ഫുട്ബോളില്‍ ഉടനടി മാറ്റങ്ങള്‍ കൊണ്ടുവരും എന്നും ബോര്‍ഡ് വെളിപ്പെടുത്തി.