ഇഷാന്‍ കിഷന്‍റെ ഇന്നിങ്ങ്സ് ധീരം എന്ന് സുനില്‍ ഗവാസ്ക്കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ആയ സുനില്‍ ഗവാസ്ക്കര്‍ ആരേയും അത്രക്ക് പെട്ടെന്ന് പുകഴ്ത്തില്ല.എന്നാല്‍ മുന്‍വിധികള്‍ എല്ലാം തെറ്റിച്ച് കൊണ്ട് പാക്കിസ്ഥാന് നേരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷനെയും ഹര്‍ദിക്ക് പാണ്ട്യയേയും അദ്ദേഹം വാ തോരാതെ പ്രശംസിച്ചു.
“ഇഷാന്‍ എന്ന യുവ ബാറ്റര്‍ എത്ര മനോഹരം ആയിട്ടാണ് ബാറ്റ് വീശിയത്.സമ്മര്‍ദത്തിനു ചുറ്റും ഒട്ടും പതറാതെ കളിച്ച അദ്ദേഹം എന്നെ വല്ലാതെ ആക്രിഷ്ട്ടന്‍ ആക്കി.ഒറ്റക്ക് ബൌണ്ടറികള്‍ , സിംഗിള്‍,ഡബിള്‍ എന്നിവ നേടി ഇന്നിങ്ങ്സ് ഉയര്‍ത്താന്‍ അദ്ദേഹം നന്നേ കഷ്ട്ടപ്പെട്ടു.ഇത്തരത്തില്‍ ഒരു ബാറ്ററെ ആണ് ഇന്ത്യന്‍ ടീമിന് വേണ്ടത്.”സുനില്‍ ഗവാസ്‌കർ ഇന്ത്യാ ടുഡേയിൽ പറഞ്ഞു.കിഷന് മികച്ച പിന്തുണ നൽകുകയും 90 പന്തിൽ 87 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി ഫിനിഷ് ചെയ്യുകയും ചെയ്ത ഹാർദിക് പാണ്ഡ്യ ധീരമായി പോരാടി എന്നും അദ്ദേഹം രേഖപ്പെടുത്തി.