അമിതാഭ് ബച്ചന് ലോകകപ്പിന്റെ ഗോൾഡൻ ടിക്കറ്റ് ; ആരാധകരെ മറക്കരുത് എന്ന് ബിസിസിഐക്ക് താക്കീത് നല്‍കി വെങ്കിടേഷ് പ്രസാദ്
അടുത്ത മാസം ആരംഭിക്കാന്‍ ഇരിക്കുന്ന ലോകകപ്പിന്‍റെ ആവേശം രാജ്യമെങ്ങും അലയടിച്ച് തുടങ്ങി.ലോകകപ്പിനുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റു തുടങ്ങി, ആവേശകരമായ ഏറ്റുമുട്ടലുകൾക്കായി ആരാധകർ തങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ലോകകപ്പിന്റെ ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചു.
രാജ്യത്തെ സുപ്പര്‍ സ്റ്റാറിന് ടിക്കറ്റ് നല്‍കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് ജയ് ഷാ ട്വീറ്റ് ചെയ്തു.എന്നാല്‍ ലോകകപ്പില്‍ ബിസിസിഐയുടെ ശ്രദ്ധ ആരാധകരെ സന്തോഷിപ്പിക്കുക എന്നത് അല്ല മറിച്ച് സമൂഹത്തിലെ ഉന്നതര്‍ക്ക് കുഴല്‍ ഊതുന്നതില്‍ ആണ് എന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് പറഞ്ഞു.പല സുപ്രധാന മത്സരങ്ങള്‍ക്കും ആരാധകര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്ന് പറഞ്ഞ താരം വിവിധ കോര്‍പ്പറേറ്റുകള്‍ക്ക് വളരെ അധികം ടിക്കറ്റുകള്‍ ബിസിസിഐയില്‍ നിന്നും പോകുന്നുണ്ട് എന്നും പറഞ്ഞു.