ബംഗ്ലാദേശിന്റെ നജ്മുൽ 2023 ലെ ഏഷ്യാ കപ്പിൽ നിന്ന് പരിക്കിനെ തുടർന്ന് പുറത്തായി
ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻ നജ്മുൽ ഹൊസൈൻ ഷാന്റോ ചൊവ്വാഴ്ച 2023 ലെ ഏഷ്യാ കപ്പിന്റെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് ഹാംസ്ട്രിംഗ് പരിക്ക് മൂലം പുറത്തായി. ശ്രീലങ്കയ്‌ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും യഥാക്രമം 89, 104 റൺസ് നേടിയ നജ്മുൽ ഏഷ്യാ കപ്പിലെ ടോപ് സ്‌കോററാണ്.
ഞായറാഴ്ച ലാഹോറിൽ അഫ്ഗാനിസ്ഥാനെതിരായ ഇന്നിംഗ്‌സിനിടെ നജ്മുലിന് ഇടത് ഹാംസ്ട്രിംഗിൽ അസ്വസ്ഥത അനുഭവപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അറിയിച്ചു. “ഒരു മുൻകരുതൽ എന്ന നിലയിൽ, ഷാന്റോ ടൂർണമെന്റിൽ കൂടുതൽ പങ്കെടുക്കില്ല, പുനരധിവാസം ആരംഭിക്കാനും ലോകകപ്പിനായി തയ്യാറെടുക്കാനും നാട്ടിലേക്ക് മടങ്ങും.” ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു
ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. നാല് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടെ 1,078 റൺസുമായി 2023ൽ എല്ലാ ഫോർമാറ്റുകളിലുമായി ബംഗ്ലാദേശിന്റെ ടോപ് സ്‌കോററാണ് നജ്മുൽ.