ബോക്സിംഗ്: ഇരുപത്തിയൊന്നാമത് മുസ്തഫ ഹജ്റുലഹോവിക് മെമ്മോറിയൽ ടൂർണമെന്റിന് ഇന്ത്യൻ ടീം ഒരുങ്ങി
ആറ് പുരുഷന്മാരും അഞ്ച് വനിതാ ബോക്സർമാരും അടങ്ങുന്ന ശക്തമായ 11 അംഗ ഇന്ത്യൻ സ്ക്വാഡ് സരജേവോ, ബോസ്നിയ ആൻഡ് ഹെർസഗോവിനയിൽ നടക്കുന്ന 21-ാമത് മുസ്തഫ ഹജ്റുലഹോവിക് മെമ്മോറിയൽ ടൂർണമെന്റിൽ പങ്കെടുക്കാൻ ഒരുങ്ങുന്നു.
2019ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ മഞ്ജു റാണി (50 കിലോഗ്രാം), യൂത്ത് വേൾഡ് ചാമ്പ്യൻമാരായ ജ്യോതി (54 കിലോഗ്രാം), ശശി ചോപ്ര (60 കിലോഗ്രാം) എന്നിവരാണ് ഇന്ത്യൻ വനിതാ ടീമിനെ നയിക്കുന്നത്. ഇവരെക്കൂടാതെ വിനാക്ഷി (57 കി.ഗ്രാം), ജിഗ്യാസ രാജ്പുത് (75 കി.ഗ്രാം) എന്നിവരാണ് ഈ അഭിമാനകരമായ മത്സരത്തിൽ ഇടംപിടിക്കാൻ ശ്രമിക്കുന്ന മറ്റ് താരങ്ങൾ .
2019ലെ ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മനീഷ് കൗശിക്കും (63.5 കിലോഗ്രാം), 2021ലെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ആകാശ് കുമാറും (57 കിലോഗ്രാം) പുരുഷ ടീമിനെ നയിക്കും.
ടോക്കിയോ ഒളിമ്പ്യനും വെറ്ററൻ ബോക്‌സറുമായ സതീഷ് കുമാറും (92 കിലോഗ്രാം) ഏറെ നാളുകൾക്ക് ശേഷം കളിക്കാനിറങ്ങുമ്പോൾ ദേശീയ ചാമ്പ്യനായ നവീൻ കുമാർ 92 കിലോഗ്രാം വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കും.
യുവ പ്യൂഗിലിസ്റ്റ്മാരായ ബരുൺ സിംഗ് (51 കിലോ), നിഖിൽ ദുബെ (71 കിലോ) എന്നിവർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും രാജ്യത്തിനായി മെഡലുകൾ നേടാനും അവസരം ലഭിക്കും.
മത്സരങ്ങൾ സെപ്തംബർ 6 ന് ആരംഭിക്കും, ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 9 ന് നടക്കും.
സ്ക്വാഡ്:
എലൈറ്റ് പുരുഷന്മാർ: ബരുൺ സിംഗ് ഷഗോൾഷെം (51 കിലോ), ആകാശ് കുമാർ (57 കിലോ), മനീഷ് കൗശിക് (63.5 കിലോ), നിഖിൽ പ്രേംനാഥ് ദുബെ (71 കിലോ), നവീൻ കുമാർ (92 കിലോ), സതീഷ് കുമാർ (92 കിലോഗ്രാം).
എലൈറ്റ് വനിതകൾ: മഞ്ജു റാണി (50 കിലോ), ജ്യോതി (54 കിലോ), വിനാക്ഷി (57 കിലോ), ശശി ചോപ്ര (60 കിലോ), ജിഗ്യാസ രജ്പുത് (75 കിലോ).