എറിക് ബെയ്‌ലി ഇനി തുര്‍ക്കിയില്‍ കളിക്കും
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എറിക് ബെയ്‌ലിയുടെ സൈനിംഗ് ബെസിക്‌റ്റാസ് പൂർത്തിയാക്കി.2022-23 സീസൺ ലീഗ് 1 സൈഡ് മാർസെയ്‌ലെയ്‌ക്കൊപ്പം ലോണിൽ ചെലവഴിച്ചതിന് ശേഷം ഈ സമ്മര്‍ വിന്‍ഡോയുടെ തുടക്കത്തിൽ സെന്റർ ബാക്ക് ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങിയെത്തി.

എറിക് ടെൻ ഹാഗിന് തന്നെ ആവശ്യം ഇല്ല എന്ന് മനസിലാക്കിയ ബെയിലി സമ്മറില്‍ ഒരു പുതിയ ക്ലബ്ബിനായി തിരയുകയായിരുന്നു.മാൻ യുണൈറ്റഡ് ബോസ് റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസിനെയും തന്റെ പ്രിയപ്പെട്ട സെൻട്രൽ ഡിഫൻസീവ് ജോടിയായി തിരഞ്ഞെടുത്തു.ഇവര്‍ കഴിഞ്ഞാല്‍ വിക്ടർ ലിൻഡലോഫ്, ഹാരി മഗ്വേർ, ജോണി ഇവാൻസ് എന്നിങ്ങനെ പല പ്രതിരോധ താരങ്ങളും ഉണ്ട്.ഇവര്‍ക്ക് ശേഷം മാത്രമാണ് ബെയിലിയുടെ സ്ഥാനം.താരം ഒരു വര്‍ഷം നീളുന്ന ലോണില്‍ ആണ് ബേസിക്ക്റ്റാസിലെക്ക് പോയിരിക്കുന്നത്.