ക്വിക്കെ സെറ്റിയനെ മാനേജര്‍ റോളില്‍ നിന്ന് വിയാറയല്‍ പുറത്താക്കി
സീസണിലെ മോശം തുടക്കത്തിന് ശേഷം വിയാറയൽ കോച്ച് ക്വിക്ക് സെറ്റിയനെ പുറത്താക്കിയതായി ലാലിഗ ക്ലബ് ഇന്ന് പ്രഖ്യാപിച്ചു.2022 ഒക്ടോബറിൽ പ്രീമിയർ ലീഗ് ടീമായ ആസ്റ്റൺ വില്ലയിൽ ചേരാൻ ഉനായ് എമെറി പോയതിന് ശേഷം ആണ് സ്പാനിഷ് കോച്ച് വിയാറയലിലേക്ക് വന്നത്.

മുൻ ബാഴ്സലോണ മാനേജരുടെ കീഴിൽ ഈ സീസണിൽ വിയാറയല്‍ അവരുടെ ആദ്യ നാല് ലീഗ് മത്സരങ്ങളിൽ ഒന്ന് ജയിക്കുകയും മൂന്നെണ്ണം തോൽക്കുകയും തോല്‍ക്കുകയും ചെയ്തു.വെള്ളിയാഴ്ച കാഡിസിൽ 3-1 ന് തോറ്റ സെറ്റിയന്റെ ടീം നിലവില്‍ ലീഗിൽ 15-ആം സ്ഥാനത്താണ്.കഴിഞ്ഞ സീസണില്‍ സെറ്റിയന്റെ പ്രകടനം അത്ര മോശം ആയിരുന്നില്ല. ലാലിഗയിൽ അഞ്ചാം സ്ഥാനത്തെതുകയും കോപ്പ ഡെൽ റേയിലും ചാമ്പ്യന്‍സ് ലീഗിലും അവര്‍ റൗണ്ട് ഓഫ് 16 വരെ എത്തുകയും ചെയ്തിരുന്നു.