പുതിയ മൂന്ന് വർഷത്തെ ബാഴ്‌സലോണ കരാര്‍ ഒപ്പിടാന്‍ സാവി
2025-26 സീസണിന്റെ അവസാനം വരെ ബാഴ്‌സലോണയിൽ കരാർ നീട്ടാൻ സാവി സമ്മതിച്ചിരിക്കുന്നു.നിലവില്‍ മുന്‍ സ്പാനിഷ് താരം രണ്ടു വര്‍ഷത്തോളം ബാഴ്സയുടെ മാനേജര്‍ ആയി സേവനം അനുഷ്ട്ടിക്കുന്നുണ്ട്.കോമാന് കീഴില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ട ടീമിനെ മാസങ്ങള്‍ കൊണ്ട് മാറ്റി എടുക്കാന്‍ സാവിക്ക് കഴിഞ്ഞു.ഈ സീസണില്‍ ഇതുവരെയുള്ള ബാഴ്സയുടെ പ്രകടനം അത്ര മെച്ചം ഉള്ളത് ആയിരുന്നില്ല എങ്കിലും സാവിക്ക് പിന്തുണ നല്‍കാന്‍ തന്നെ ആണ് മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.
സാവിയുടെ നിലവിലെ കരാര്‍ ഈ സീസന്‍ പൂര്‍ത്തിയാവുന്നതോടെ അവസാനിക്കും.നാല് മിഡ്ഫീല്‍ഡര്‍മാരെ ഉള്‍പ്പെടുത്തി ബോള്‍ ഹോള്‍ഡ് ചെയ്ത് വെക്കുന്ന ഈ പുതിയ സിസ്റ്റം ബാഴ്സക്ക് ചേര്‍ന്നതല്ല എന്ന് ടീമിനുളില്‍ തന്നെ പലരും പറയുന്നുണ്ട് എങ്കിലും തന്‍റെ പരീക്ഷണം തുടരാനുള്ള തീരുമാനത്തില്‍ തന്നെ ആണ് മാനേജര്‍.2021 നവംബർ മുതൽ ആകെ 94 മത്സരങ്ങൾ നയിച്ച സാവി , 58 വിജയങ്ങളും 17 സമനിലകളും 19 തോൽവികളും ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.