EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍‌ഡേ!!!!

September 3, 2023

പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍‌ഡേ!!!!

പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം.മൈക്കല്‍ ആര്‍റെറ്റയുടെ ആഴ്സണല്‍ ടെന്‍ ഹാഗിന്‍റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ആഴ്സണല്‍ ഹോം ഗ്രൗണ്ട് ആയ എമിരേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.കഴിഞ്ഞ വാരാന്ത്യത്തിൽ ഫുൾഹാമുമായുള്ള മത്സരത്തില്‍ സമനില്‍ കുരുക്കില്‍ അകപ്പെട്ടത് മൂലം തുടര്‍ച്ചയായ മൂന്നാം വിജയം നേടാന്‍ ആഴ്സണലിന് കഴിഞ്ഞില്ല.ഇന്ന് വിജയം നേടാന്‍ ആയാല്‍ സിറ്റിക്ക് തൊട്ടു താഴെ രണ്ടാം സ്ഥാനത് എത്താന്‍ ഗണേര്‍സിന് കഴിഞ്ഞേക്കും.

Arsenal manager Mikel Arteta pictured in August 2023

 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആകട്ടെ കഴിഞ്ഞ ആഴ്ച്ചയില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ വിരോചിതമായ ഒരു തിരിച്ചുവരവ് നടത്തി.നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി ലീഗില്‍ പത്താം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ ചെകുത്താന്‍മാര്‍ക്ക് കഴിഞ്ഞേക്കും.

Leave a comment