ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് വിജയം നേടി ബയേർ ലെവർകൂസൻ
ഇന്നലെ നടന്ന ബുണ്ടസ്ലിഗ മത്സരത്തില്‍ ഡാർംസ്റ്റാഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ബയേർ ലെവർകൂസൻ തങ്ങളുടെ മൂന്നാമത്തെ വിജയം നേടി.ലീഗ് പട്ടികയില്‍ ഇപ്പോള്‍ അവര്‍ ഒന്നാം സ്ഥാനത്താണ്.പുതിയ സൈനിംഗ് വിക്ടർ ബോണിഫേസ് തുടർച്ചയായ രണ്ടാം മത്സരത്തിലും ലെവർകൂസനു വേണ്ടി ഇരട്ട ഗോള്‍ നേടി.
21 ആം മിനുട്ടില്‍ എതിര്‍ ടീം പ്രതിരോധത്തെ ഒറ്റക്ക് മറികടന്നു കൊണ്ടാണ് ബോണിഫേസ് ആദ്യ ഗോള്‍ നേടിയത്.മറുപടിക്ക് ഡാർംസ്റ്റാഡ് ഓസ്ക്കാര്‍ വില്‍ഹെംസണിലൂടെ സമനില കൈപ്പിടിച്ചു.ആദ്യ പകുതി സമനിലയായി എങ്കിലും രണ്ടാം പകുതിയില്‍ വര്‍ധിച്ച വീര്യത്തോടെ പോരാടിയ ലേവര്‍കുസന്‍ നാല് ഗോളുകള്‍ കണ്ടെത്തി.വിക്ടർ ബോണിഫേസിനെ കൂടാതെ എക്‌സിക്വൽ പലാസിയോസ്, ജോനാസ് ഹോഫ്‌മാൻ, ആദം ഹ്ലോസെക് എന്നിവരും ലെവര്‍കുസന് വേണ്ടി ഗോളുകള്‍ കണ്ടെത്തി.