സീരി എ യില്‍ ആദ്യ തോല്‍വി നേരിട്ട് നാപോളി
സീരി എ ചാമ്പ്യന്മാര്‍ ആയ നാപോളിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ലാസിയോ.ഇത് നാപോളിയുടെ ഈ സീസണിലെ ആദ്യ തോല്‍വിയാണ്.ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ലാസിയോ ഒരു മികച്ച തിരിച്ചുവരവ് ആണ് നടത്തിയിരിക്കുന്നത്.
ലാസിയോക്ക് വേണ്ടി ലൂയിസ് ആൽബർട്ടോയും ഡെയ്‌ചി കമാഡയും സ്കോര്‍ ചെയ്തപ്പോള്‍ നാപോളിയുടെ ഗോള്‍ സ്കോറര്‍ പിയോറ്റര്‍ സെലിന്‍സ്ക്കി ആയിരുന്നു.മത്സരം മൊത്തം അക്രമിച്ച് മുന്നേറിയ നാപോളി ആകപ്പാടെ 22 ഷോട്ടുകൾ നേടി.എന്നാല്‍ ലാസിയോ വെറും ആറു ഷോട്ട് മാത്രമേ നാപോളി പോസ്റ്റിലേക്ക് അടിച്ചുള്ളൂ.മൂന്ന് കളികളിൽ നിന്ന് ആറ് പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ആണ് ഇപ്പോള്‍ നാപോളി,റിലഗേഷന്‍ സോണില്‍ ആയിരുന്ന ലാസിയോ വിജയത്തോടെ പന്ത്രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.