ഒടുവില്‍ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി ബയേണ്‍
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്താന്‍ സാധിക്കാതെ പോയ ബയേണ്‍ മ്യൂണിക്കിന് ഇന്നലെ തങ്ങളുടെ ലക്‌ഷ്യം നേടാന്‍ ആയി.ഇന്നലെ നടന്ന ബുണ്ടസ്ലിഗ മത്സരത്തില്‍ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആണ് മ്യൂണിക്ക് പരാജയെപ്പെടുതിയത്.മൂന്നില്‍ മൂന്നു വിജയം നേടിയ ബയേണ്‍ ഇപ്പോള്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.
30 ആം മിനുട്ടില്‍ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിന് ലീഡ് നേടി കൊണ്ട് കോവു ഇട്ടാക്കുറ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ഇതോടെ അടുത്ത പരാജയ ഭീതി ബയേണ്‍ മ്യൂണിക്ക് മുന്നില്‍ കണ്ടു.എന്നാല്‍ 58 മിനുട്ടില്‍ ലിറോയ് സാനെ ബയേണിനു വേണ്ടി സമനില ഗോള്‍ കണ്ടെത്തി.കിമ്മിച്ചിന്റെ ഒരു മികച്ച പാസില്‍ നിന്നാണ് ഗോളിന് വഴി ഒരുങ്ങിയത്.മത്സരം സമനിലയിലേക്ക് പോകും എന്ന് തോന്നിച്ച സമയത്ത് 87 ആം മിനുട്ടില്‍ കോര്‍ണര്‍ കിക്ക് എടുത്ത കിമ്മിച്ച് തന്നെ അടുത്ത ഗോളിനും വഴി ഒരുക്കി.ബോക്സില്‍ നിന്ന് മാതിസ് ടെല്‍ ഒരു ഹെഡറിലൂടെ ബയേണിന്റെ വിജയം ഉറപ്പിച്ചു.