എക്സ്ട്രാ ടൈമില്‍ വിജയ ഗോള്‍ ; റയലിന് തുടര്‍ച്ചയായ നാലാമത്തെ വിജയം
വീണ്ടും റയല്‍ മാഡ്രിഡിന് വേണ്ടി ഹീറോയായി ജൂഡ് ബെലിംഗ്ഹാം അവതരിച്ചിരിക്കുന്നു. ഇന്നലെ ഗെറ്റാഫെക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് റയല്‍ ജയം നേടി.എക്സ്ട്രാ ടൈമില്‍ വിജയ ഗോള്‍ നേടിയത് ജൂഡ് ആണ്.ഇതോടെ താരം തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ റയലിന് വേണ്ടി ഗോള്‍ കണ്ടെത്തിയിട്ടുണ്ട്.
11 ആം മിനുട്ടില്‍ ബോര്‍ജ മയോറാല്‍ ഗെറ്റാഫെക്ക് വേണ്ടി ലീഡ് നേടി.അതിനു ശേഷം റയല്‍ താരങ്ങള്‍ക്കെതിരെ കടുത്ത രീതിയില്‍ പ്രതിരോധം തീര്‍ത്ത് കൊണ്ട് ഗെറ്റാഫെ വിലപ്പെട്ട മൂന്നു പോയിന്റ് നേടാന്‍ കാത്തിരുന്നു.എന്നാല്‍ റയല്‍ താരങ്ങള്‍ പ്രതീക്ഷ കൈവിടാതെ അക്രമണം നടത്തി കൊണ്ടിരുന്നു.അതിനു ഫലമായി ജോസേലു 47 മിനുട്ടില്‍ ലൂക്കാ മോഡ്രിച്ച് നല്‍കിയ അവസരത്തില്‍ നിന്നും ഗോള്‍ കണ്ടെത്തി.അതിനു ശേഷം വിജയ ഗോളിനായി റയല്‍ തുടരെ തുടരെ നീക്കങ്ങള്‍ നടത്തി കൊണ്ടിരുന്നു.ആ നീക്കങ്ങള്‍ ലക്ഷ്യത്തില്‍ എത്തിയത് 95 ആം മിനുട്ടില്‍ ആയിരുന്നു.നാല് മത്സരങ്ങളില്‍ നിന്നും നാല് വിജയം നേടിയ റയല്‍ തന്നെ ആണ് ഇപ്പോള്‍ ലീഗിലെ ലീഡര്‍മാര്‍.