ഹാലണ്ടിനു ഹാട്രിക്ക് ; തുടര്‍ച്ചയായ നാലാം വിജയം നേടി സിറ്റി
മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ സ്കോറിംഗ് മെഷീൻ എർലിംഗ് ഹാലാൻഡ് ഇന്നലെ ഹാട്രിക്ക് നേടി കൊണ്ട് മികച്ച ഒരു തിരിച്ചു വരവ് നടത്തി.ഫുൾഹാമിനെ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ്.സിറ്റിയുടെ തങ്ങളുടെ നാലാമത്തെ വിജയം നേടിയപ്പോള്‍ പട്ടികയില്‍ പന്ത്രണ്ട് പോയിന്റോടെ ഒന്നാം സ്ഥാനത് ആണവര്.
ഹാലണ്ടിനെ കൂടാതെ ജൂലിയന്‍ അല്‍വാറസ്,നഥാന്‍ എക്ക് എന്നിവരും സിറ്റിക്ക് വേണ്ടി സ്കോര്‍ ചെയ്തു.ഫുള്‍ഹാമിനു വേണ്ടി ടിം റീം 33 ആം മിനുട്ടില്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.ലീഗില്‍ ഇത് ഫുള്‍ഹാമിന്റെ രണ്ടാം തോല്‍വിയാണിത്.സിറ്റി ബോസ് പെപ് ഗ്വാർഡിയോള ഇപ്പോഴും മുതുകിലെ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കാത്തതിനാല്‍ പെപ്പ് ഗാര്‍ഡിയോള വിശ്രമത്തില്‍ ആണ്.അസിസ്റ്റന്റ് മാനേജർ ജുവാൻമ ലില്ലോക്ക് ആണ് ഇപ്പോള്‍ ടീമിന്റെ ചുമതല.