ചെല്‍സിക്ക് വീണ്ടും തോല്‍വി !!!!!!!!
പ്രീമിയര്‍ ലീഗില്‍ ചെല്‍സി തങ്ങളുടെ രണ്ടാമത്തെ തോല്‍വി നേരിട്ടിരിക്കുന്നു.ഇന്നലെ നടന്ന മത്സരത്തില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവര്‍ പരാജയപ്പെട്ടത്.ആന്റണി എലങ്കയാണ് ഫോറസ്ട്ടിനു വേണ്ടി വിജയ ഗോള്‍ നേടിയത്.
കളിയില്‍ ഉടനീളം പന്ത് കൈവശം വെച്ച് കളിച്ച ചെല്‍സി റഹീം സ്റ്റര്‍ലിങ്ങിലൂടെ ഗോള്‍ നേടാം എന്ന ലക്ഷ്യത്തില്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിനെയും ടാർഗെറ്റ് മാൻ നിക്കോളാസ് ജാക്‌സണെയും കർശനമായി മാര്‍ക്ക് ചെയ്ത ഫോറസ്റ്റ് ഒരു ചെറിയ പിഴവ് പോലും പ്രതിരോധത്തില്‍ വരുത്തിയില്ല.ഫോറസ്റ്റ് പോസ്റ്റിനു നേരെ 21 ഷോട്ട് പായിച്ചു എങ്കിലും വെറും 2 എണ്ണം മാത്രമേ ലക്ഷ്യത്തില്‍ എത്തിയുള്ളൂ.ലീഗില്‍ രണ്ടാം ജയം നേടിയ ഫോറസ്റ്റ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്,ഒരു ജയവും രണ്ടു തോല്‍വിയും ഉള്‍പ്പടെ ചെല്‍സി പതിനൊന്നാം സ്ഥാനത്തും.