ഏഷ്യാ കപ്പ്: ഇഷാനും ഹാർദിക്കും തിളങ്ങി, പാക്കിസ്ഥാനെതിരെ ഇന്ത്യ 266 റൺസിന് പുറത്തായി
ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ പോരാട്ടത്തിന് ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ചേർന്ന് നേതൃത്വം നൽകി. ഇന്ത്യയുടെ ഇന്നിങ്ങ്സ് 266 റൺസിൽ അവസാനിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം തന്നെ ഇന്ത്യക്ക് പാളി, രോഹിത് ശർമ്മ (11), കോഹിലി (4) ഗിൽ(10), ശ്രേയസ് അയ്യർ(14) എന്നിവർ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ 15-ാം ഓവറിൽ 66/4 എന്ന നിലയിലായി.
അഞ്ചാം വിക്കറ്റിൽ ഇന്ത്യക്കൊപ്പം ഇരുവരും ചേർന്നു. ഇഷാനും (82) പാണ്ഡ്യയും (87) അഞ്ചാം വിക്കറ്റിൽ 138 റൺസ് ആണ് നേടിയത്. ഇരുവരും പുറത്തായ ശേഷം ഇന്ത്യ പിന്നീട് വേഗം തകർന്നു. ഷഹീൻ അഫ്രീദി നാല് വിക്കറ്റും നസീം ഷായും ഹാരിസ് റൗഫും ആറ് വിക്കറ്റും നേടി പാകിസ്ഥാൻ പേസർമാരാണ് പത്ത് വിക്കറ്റുകളും സ്വന്തമാക്കിയത്.