പ്രീമിയര്‍ ലീഗില്‍ ഇന്ന് ന്യൂ കാസില്‍ – എവര്ട്ടന് മത്സരം
കഴിഞ്ഞ സീസണിലെ കറുത്ത കുതിരകള്‍ ആയിരുന്ന ബ്രൈട്ടന് എഫ്സിയും ന്യൂ കാസില്‍ യുണൈറ്റഡും ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഈ സീസണില്‍ ഇതുവരെ ന്യൂ കാസിലിന്റെ പ്രകടനം ശരാശരിയിലും താഴെ ആണ്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോറ്റ അവര്‍ ഇപ്പോള്‍ ലീഗ് പട്ടികയില്‍ മൂന്നു പോയിന്റുമായി പതിമൂന്നാം സ്ഥാനത് ആണ്.
ലിവര്‍പൂളിനെതിരെ അവസാന മത്സരത്തില്‍ 80 മിനുട്ടോളം കളിയുടെ നിയന്ത്രണം ന്യൂ കാസിലിന്റെ പക്കല്‍ ആയിരുന്നു.എന്നാല്‍ അവസാന പത്തു മിനുട്ടില്‍ രണ്ട് ഗോള്‍ വഴങ്ങി പരാജയപ്പെട്ടത് അവര്‍ക്ക് വലിയ തിരിച്ചടിയായി.ഇന്നത്തെ മത്സരത്തില്‍ ശക്തര്‍ ആയ ബ്രൈട്ടനെ തോല്‍പ്പിച്ച് വിലപ്പെട്ട മൂന്നു പോയിന്റ് നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ന്യൂ കാസില്‍.ആദ്യ രണ്ടു ലീഗ് മത്സരങ്ങളിലും ജയം നേടിയ ബ്രൈട്ടന് കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഹാമിനെതിരെ പരാജയപ്പെട്ടിരുന്നു.മൂന്നു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി അവര്‍ നിലവില്‍ ആറാം സ്ഥാനത് ആണ്.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് കിക്കോഫ്.