EPL 2022 European Football Foot Ball International Football Top News transfer news

റോമയെ മുട്ടുകുത്തിച്ച് മിലാന്‍ പോരാളികള്‍

September 2, 2023

റോമയെ മുട്ടുകുത്തിച്ച് മിലാന്‍ പോരാളികള്‍

കഴിഞ്ഞ സീസണില്‍ തങ്ങളില്‍ നിന്ന് നഷ്ട്ടപ്പെട്ട സീരി എ ലീഗ് കിരീടം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് എസി മിലാന്‍.നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്‍റോടെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പിയോളിയുടെ ടീം.ഇന്നലെ നടന്ന കടുത്ത മത്സരത്തില്‍ റോമയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മിലാന്‍ തോല്‍പ്പിച്ചിരുന്നു.

Rafael Leao celebrates with teammates after scoring Milan's second goal in their win over Roma.

ഗോൾകീപ്പർ റൂയി പട്രീസിയോ റൂബൻ ലോഫ്റ്റസ്-ചീക്കിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കൂളായി വലയില്‍ എത്തിച്ച് സ്‌ട്രൈക്കർ ജിറൂഡ് സന്ദർശകര്‍ക്ക് ഒന്‍പതു മിനുറ്റ് മാത്രം ഉള്ളപ്പോള്‍ ലീഡ് നേടി കൊടുത്തു.ലീഡ് നേടിയതിനു ശേഷം മിലാന്‍ മികച്ച രീതിയില്‍ റോമയെ പരീക്ഷിച്ചപ്പോള്‍  ഗോൾകീപ്പർ റൂയി പട്രീസിയോ  മികച്ച സേവുകളോടെ കളം നിറഞ്ഞു നിന്നു.എന്നിരുന്നാലും, ഇടവേളയ്ക്ക് മൂന്നു മിനുട്ടിന് ശേഷം വിംഗർ ലിയോ മിലാന്റെ ലീഡ് ഉയർത്തി.റെഡ് കാര്‍ഡ് കണ്ട് ഫിക്കായോ ടോമോറി പോയതോടെ റോമക്ക് നേരിയ ഒരു സാധ്യത ലഭിച്ചു എങ്കിലും അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി.റോമയുടെ ആശ്വാസത്തിനായി ലിയോനാർഡോ സ്പിനാസോള 92 മിനുട്ടില്‍  സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.

Leave a comment