ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലക്ഷ്യമിട്ട് ബൊറൂസിയ ഡോർട്ട്മുണ്ട്
ബുണ്ടസ്ലിഗയില്‍ ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ട് രണ്ടാം നിര ലീഗില്‍ നിന്നും പ്രമോഷന്‍ ലഭിച്ച ഹൈഡൻഹൈമിനെതിരെ കളിക്കാന്‍ ഇറങ്ങും.ആദ്യ മത്സരത്തില്‍ ജയിച്ചു എങ്കിലും ബോറൂസിയ കഴിഞ്ഞ മത്സരത്തില്‍ ദുര്‍ബലര്‍ ആയ ബോച്ചുമിനെതിരെ സമനില കുരുക്കില്‍ അകപ്പെട്ടത് അവര്‍ക്ക് വലിയ തിരിച്ചടിയായി.അതിനു ബദലായി ഇന്ന് ജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ഡോര്‍ട്ടുമുണ്ട്.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലീഗില്‍ ഒന്നാം സ്ഥാനത് എത്താന്‍ മഞ്ഞപ്പടക്ക് കഴിയും.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്ക് ആണ് മത്സരം.ബോറൂസിയ ഹോം ആയ സിഗ്നൽ ഇദുന പാർക്കില്‍ വെച്ചാണ് കിക്കോഫ്.ചരിത്രത്തില്‍ ആദ്യമായി ബുണ്ടസ്ലിഗയിലേക്ക് പ്രമോഷന്‍ ലഭിച്ച ഹൈഡൻഹൈം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോറ്റിരുന്നു. ഹോഫന്‍ഹെയിമിനെതിരെ നടന്ന മത്സരത്തില്‍ രണ്ടു ഗോള്‍ ലീഡ് നേടി ആദ്യ ജയം നേടാന്‍ ഒരുങ്ങി നില്‍ക്കവേ അവസാന പതിനഞ്ച് മിനുട്ടില്‍ മൂന്നു ഗോള്‍ വഴങ്ങി തോല്‍വി നേടിയതിന്‍റെ ഗതികേടില്‍ ആയിരുന്നു ഹൈഡൻഹൈം.ഇന്നത്തെ മത്സരത്തില്‍ പ്രതിരോധത്തില്‍ വന്ന പിഴവുകള്‍ എല്ലാം മാറ്റി പ്രകടനം മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തില്‍ ആണ് ഹൈഡൻഹൈം.






































