EPL 2022 European Football Foot Ball International Football Top News transfer news

ലാ ലിഗയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായി ജൂഡ് ബെല്ലിംഗ്ഹാം

September 1, 2023

ലാ ലിഗയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായി ജൂഡ് ബെല്ലിംഗ്ഹാം

റയൽ മാഡ്രിഡ് കളിക്കാരനെന്ന നിലയിൽ ആദ്യ മാസത്തിൽ തന്നെ ജൂഡ് ബെല്ലിംഗ്ഹാം ലാലിഗയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായി.ഈ വേനൽക്കാലത്ത് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ലോസ് ബ്ലാങ്കോസിലേക്ക് ചേക്കേറിയ 20 കാരനായ മിഡ്ഫീൽഡർ തുടക്കത്തില്‍ തന്നെ റയലിന്റെ രക്ഷകന്‍ ആവുന്ന കാഴ്ച്ചയാണ് കാണുന്നത്.

Jude Bellingham Scores 4th Goal in 3 Games to Give Real Madrid 1-0 Win at  Celta

മൂന്നു ലീഗ് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റും താരം  നേടിയിട്ടുണ്ട്.തന്റെ മികച്ച ഫോമിന്റെ ഫലമായി, ഡേവിഡ് ബെക്കാമിനോ മൈക്കൽ ഓവനോ സ്‌പെയിനിൽ ഉണ്ടായിരുന്ന കാലത്ത് നേടാനാകാത്ത ഒരു അവാർഡ് ബെല്ലിംഗ്ഹാം നേടി കൊണ്ട് ചരിത്രം കുറിച്ചു.യഥാർത്ഥത്തിൽ, റയൽ മാഡ്രിഡ് ചരിത്രത്തിൽ ക്ലബ്ബിലെ തന്റെ ആദ്യ മാസത്തിൽ തന്നെ ലാ ലിഗയുടെ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് വാങ്ങുന്ന ആദ്യത്തെ കളിക്കാരൻ കൂടിയാണ് ബെല്ലിംഗ്ഹാം.

Leave a comment