ഖത്തര്‍ ക്ലബിന് വേണ്ടി കളിക്കാന്‍ ഒരുങ്ങി മാർക്കോ വെറാട്ടി
11 വർഷത്തിന് ശേഷം മാർക്കോ വെറാട്ടി പിഎസ്ജി വിടാന്‍ ഒരുങ്ങുന്നു.ആദ്യമായി ചാമ്പ്യൻസ് ലീഗ് പ്രതാപം പാരീസിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ലൂയിസ് എൻർക്വെയുടെ പദ്ധതിയുടെ ഭാഗമാണ് മാർക്കോ വെറാറ്റിയെ പിഎസ്ജി ഒഴിവാക്കിയത്. മാനേജർ ലൂയിസ് എൻറിക്വെയുടെ കീഴിൽ ക്ലബ് ഒരു “പുതിയ ദിശയിലേക്ക്” പോകുമെന്ന് പ്രഖ്യാപിച്ചതിനാൽ, പല പഴയ താരങ്ങളെയും ക്ലബ് ഒഴിവാക്കിയിരുന്നു.
മെസ്സി,നെയ്മര്‍ എന്നിവരെ കൂടാതെ റെനാറ്റോ സാഞ്ചസ്, ലിയാൻഡ്രോ പരേഡെസ്, സാവി സൈമൺസ് എന്നീ താരങ്ങളെയും പിഎസ്ജി ഈ സീസണില്‍ കളിപ്പിക്കില്ല.ഖത്തറി ടീമായ അൽ-അറബിയാണ് വെറാട്ടിയുടെ സൈന്‍ പൂര്‍ത്തിയാക്കാന്‍ പോകുന്നത്.താരവും ഖത്തര്‍ ക്ലബും വ്യക്തിഗത നിബന്ധനകളിൽ സമ്മതിച്ചിട്ടുണ്ടെന്നും ഇറ്റാലിയൻ താരത്തിന് 45 മില്യൺ യൂറോയും ആഡ്-ഓണുകളും പിഎസ്ജിക്ക് ലഭിക്കുമെന്നും പ്രമുഖ വാര്‍ത്ത ഏജന്‍സികള്‍ രേഖപ്പെടുത്തി.