ഒരു സൂം കോളിലൂടെ പഴയ നൂനസിനെ തിരിച്ചുകൊണ്ടുവന്ന് മാര്‍ക്ക് ബിയെല്‍സ
ന്യൂകാസിലിനെതിരായ മത്സരത്തില്‍ രണ്ടു ഗോള്‍ നേടി ലിവര്‍പൂളിനു വലിയ തിരിച്ചുവരവ് നല്‍കിയിരിക്കുകയാണ് ഡാര്‍വിന്‍ നൂനസ്.താരം ഇത്രയും കാലം ഫോമില്‍ എത്താന്‍ വളരെ ഏറെ പാടുപ്പെടുകയായിരുന്നു.ഒരു കാലത്ത് പ്രീമിയര്‍ ലീഗില്‍ പുതിയ ചലനം സൃഷ്ട്ടിക്കാന്‍ പോന്ന ഒരു താരമായി എല്ലാവരും നൂനസിനെ കണ്ടിരുന്നു.ഇപ്പോഴത്തെ താരം ആ പ്രകടനത്തിന്‍റെ നിഴല്‍ മാത്രമാണ്.
എന്നാല്‍ തനിക്ക് വന്ന ഈ മാറ്റത്തിന്‍റെ പ്രധാന കാരണം തന്‍റെ നാഷണല്‍ ടീം കോച്ച് ബിയേല്‍സയാണ് എന്ന് താരം വെളിപ്പെടുത്തി.ബീൽസയുമായുള്ള ഒരു സൂം ചാറ്റ് തന്റെ പ്രകടനത്തിന് പ്രചോദനമായെന്ന് നൂനസ് വെളിപ്പെടുത്തി.മുൻ ലീഡ്‌സ് മാനേജർ താരത്തിന്‍റെ മുന്‍ കളികളുടെ മാച്ച് റെക്കോര്‍ഡിങ്ങ് എടുത്ത് താരത്തിനു അദ്ദേഹത്തിന്റെ പിഴവുകള്‍ ചൂണ്ടി കാണിച്ചു കൊടുത്തു.അതില്‍ നിന്ന് തനിക്ക് ഒരുപാട് നല്ല ടിപ്സുകള്‍ ലഭിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി.