മൂന്ന് വർഷത്തെ കരാറില്‍ ഐബൻഭ ഡോഹ്‌ലിംഗിനെ സൈന്‍ ചെയ്യാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചൊവ്വാഴ്ച എഫ്‌സി ഗോവയിൽ നിന്ന് മൂന്ന് വർഷത്തെ കരാറിൽ ഡിഫൻഡർ ഐബൻഭ ഡോഹ്‌ലിംഗിനെ സൈൻ ചെയ്യുന്നതായി പ്രഖ്യാപിച്ചു.മെഡിക്കൽ പൂർത്തിയായതിനു ശേഷം താരം ടീമിനൊപ്പം ചേരും.
നാല് വർഷത്തിന് ശേഷം എഫ്‌സി ഗോവ വിടുന്ന ഡോഹ്‌ലിംഗ് കഴിഞ്ഞ രണ്ട് സീസണുകളിൽ ആദ്യ ടീമിലെ സ്ഥിരം അങ്കമായിരുന്നു.നാല് സീസണുകളിലായി 44 ഐഎസ്‌എൽ ഗെയിമുകൾ അദ്ദേഹം ഗോവന്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.രണ്ട് ഗോളുകളും അത്ര തന്നെ അസിസ്റ്റുകളും താരം അവര്‍ക്ക് വേണ്ടി നേടികൊടുത്തിട്ടുണ്ട്.മേഘാലയയില്‍ നിന്നും വരുന്ന താരം 2016 ൽ ലജോംഗ് എഫ്‌സിക്ക് വേണ്ടിയാണ് ആദ്യമായി സീനിയര്‍ ഫുട്ബോള്‍ കളിച്ചത്. ഐഎസ്‌എല്ലിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം തന്റെ സംസ്ഥാന ടീമിന്റെ പ്രധാന കളിക്കാരനായും പേര് എടുത്തിരുന്നു.