Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team legends Top News

” ട്രോഫികള്‍ നേടുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക ” – രോഹിത്തിനു സുനില്‍ ഗവാസ്ക്കറുടെ ഉപദേശം

August 30, 2023

” ട്രോഫികള്‍ നേടുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക ” – രോഹിത്തിനു സുനില്‍ ഗവാസ്ക്കറുടെ ഉപദേശം

ടീമിനെ എങ്ങനെ ഒക്കെ മെച്ചപ്പെടുതിയാലും ഒരു ക്യാപ്റ്റന്‍റെ മൂല്യം പരിഗണിക്കുന്നത് അദ്ദേഹം എത്ര ട്രോഫി നേടി എന്നതിലൂടെ ആണ് എന്ന് വെളിപ്പെടുത്തി സുനില്‍ ഗവാസ്ക്കര്‍ .രോഹിത് ശര്‍മയുടെ കാര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ ഇതിഹാസം ഇങ്ങനെ പറഞ്ഞത്.വരാനിരിക്കുന്ന ഏഷ്യന്‍ കപ്പും ലോകക്കപ്പും നേടാന്‍ ആയാല്‍ രോഹിത് ഇന്ത്യയുടെ ഏറ്റവും മികച്ച നായകരിൽ ഒരാളായി മാറും എന്നും ഗവാസ്ക്കര്‍ പറഞ്ഞു.

“കഴിഞ്ഞ തവണ എപ്പോള്‍ ഒക്കെ ഇന്ത്യ ലോകക്കപ്പ് നേടിയോ അപ്പോള്‍ ഒക്കെ ടീമിനെ ബാലന്‍സ് ചെയ്തത് മികച്ച ഓള്‍ റൌണ്ടര്‍മാര്‍ ആണ്.നിങ്ങൾക്ക് 7-8-9 ഓവർ എറിയാൻ കഴിയുന്ന ബാറ്റർമാരും ഓർഡർ ഡൗൺ ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളർമാരും ഉണ്ടായിരുന്നു. അതായിരുന്നു ആ ടീമുകളുടെ ഏറ്റവും വലിയ പ്ലസ്.സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ് എന്നിവരുടെ സാന്നിധ്യം ധോണിക്ക് വലിയ പിന്തുണയായിരുന്നു.ഇപ്പോള്‍ അങ്ങനെ അല്ല കാര്യങ്ങള്‍ എങ്കിലും ഭാഗ്യം എന്നത് നമ്മളെ തുണച്ചാല്‍ രോഹിത് കപ്പു പൊന്തിക്കും.” ഗവാസ്ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment