EPL 2022 European Football Foot Ball International Football Top News transfer news

ഫിഫ റൂബിയാലെസിനെ ഫുട്‌ബോളിൽ നിന്ന് സസ്പെൻഡ് ചെയ്തു

August 27, 2023

ഫിഫ റൂബിയാലെസിനെ ഫുട്‌ബോളിൽ നിന്ന് സസ്പെൻഡ് ചെയ്തു

വനിതാ ലോകകപ്പ് ഫൈനലിന് ശേഷം ജെന്നി ഹെർമോസോയെ അവരുടെ  സമ്മതം ഇല്ലാതെ ചുംബിച്ചതിനെ തുടർന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ (ആർഎഫ്ഇഎഫ്) പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും 90 ദിവസത്തേക്ക് ഫിഫ താൽക്കാലികമായി സസ്പെൻഡ് ചെയ്തു.ഫിഫ വ്യാഴാഴ്ച  മുതല്‍ റൂബിയാലെസിനു താക്കീത് നല്‍കി വരുന്നുണ്ട് എങ്കിലും ഇരുവരുടെയും സമ്മതത്തോടെ ആണ് അത് നടന്നത് എന്ന് അദ്ദേഹം വാദിച്ചിരുന്നു.

“തനിക്ക് ആ സമയത്ത് ഒരു കൊടിയ ആക്രമണത്തിന്റെ ഇരയായി തോന്നി.പ്രവര്‍ത്തി അസ്ഥാനത് ആയിരുന്നു എന്നും ” ഹെർമോസോ പിന്നീട് രേഖപ്പെടുത്തി.ഫിഫയുടെ ഈ നീക്കത്തിനെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തില്‍ ആണ് പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്.ഈ കേസിനെ പറ്റി ഒരു വാക്ക് ഇതുവരെ യുവേഫ പറഞ്ഞിട്ടില്ല.ഹെർമോസോയെ ചുംബിക്കുന്നതിനൊപ്പം, റൂബിയാലെസ് സ്പാനിഷ് ദേശീയ ടീമിലെ മറ്റ് അംഗങ്ങളെ ആലിംഗനം ചെയ്യുകയും കവിളിൽ ചുംബിക്കുകയും ചെയ്തതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Leave a comment